ചിട്ടിബാബു അന്തരിച്ചു

Chittibabu

പ്രമുഖ തമിഴ് ഹാസ്യ നടൻ ചിട്ടി ബാബു എന്ന സജാദ് അദീബ് (49) നിര്യാതനായി.വെള്ളിയാഴ്ച വൈകുന്നേരത്തോടെ ചെന്നൈയിലെ റായ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.പ്രമേഹം മൂര്‍ച്ഛിച്ച് അബോധാവസ്ഥയിലായ അദ്ദേഹത്തെ രണ്ടു ദിവസമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.അടുത്തിടെ ബാബു ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.മിനി സ്‌ക്രീനിലൂടെയായിരുന്നു ബാബു അഭിനയ ജീവിതം തുടങ്ങിയത്.2002ൽ പുറത്തിറങ്ങിയ തമിഴ് സിനിമ ഫൈവ് സ്റ്റാറാണ് ആദ്യ സിനിമ. ദൂള്‍, ശിവകാശി,ബോയിസ്,ഒട്രാന്‍ എന്നിങ്ങനെ അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.മദ ഗദ രാജയാണ് അവസാനം അഭിനയിച്ച് ചിത്രം.ഈ സിനിമ ഇത് വരെ റിലീസ് ചെയ്തിട്ടില്ല.


chitti babu comdian chitti babu Tamil comedian Chitti Babu passes away actor chitti babu chitti babu dies

comedian actor chitti babu chitti babu films

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are