റോക്ക് ഗായകന്‍ ലൂ റീഡ് അന്തരിച്ചു

ന്യൂയോര്‍ക്ക്:  ലോക പ്രശസ്ത റോക്ക് ഗായകന്‍ ലൂ റീഡ് അന്തരിച്ചു. ഏറെ നാളായി കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ന്യൂയോര്‍ക്കിലെ ലോങ് ഐലന്റിലുള്ള വസതിയിലായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ എഴുപതൊന്ന് വയസ്സായിരുന്നു.

പെര്‍ഫക്ട് ഡേ, വാക്ക് ഓണ്‍ ദി വൈല്‍ഡ് സൈഡ് എന്നിവയായിരുന്നു ലൂ റീഡിന്റെ പ്രശസ്തമായ ഗാനങ്ങള്‍.

നിരവധി ഗാനങ്ങള്‍ സ്വന്തമായി എഴുതിയിട്ടുളള റീഡ് അറുപത് എഴുപത് കാലഘട്ടത്തില്‍ യുവാക്കളുടെ ഹരമായിരുന്നു. സംഗീതത്തോടൊപ്പം നൃത്തം കൂടി ചെയ്തിരുന്ന അദ്ദേഹം വെല്‍വെറ്റ് അണ്ടര്‍ഗ്രണ്ട് എന്ന റോക്ക്ബാന്‍ഡ് ട്രൂപ്പിലെ ഗായകനായിരുന്നു.

അവസാന കാലത്ത് മദ്യത്തിനും മയക്കുമരുന്നിനും അടിമയായി മാറിയ അദ്ദേഹം  ഏറെ നാളായി ചികിത്സയിലായിരുന്നു. ലൂ റീഡിന്റെ വിയോഗം അമേരിക്കന്‍ സംഗീത ലോകത്തിന് തീരാ നഷ്ടമാണെന്ന് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 
 
lou reed rock star rock star lou reed lou reed dies lou reed songs lou reed wiki

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are