മന്നാഡെ അന്തരിച്ചു

ബാംഗ്ലൂര്‍ : മാനസ മൈനേ വരൂ എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പ്രശസ്ത പിന്നണി ഗായകന്‍ മന്നാഡെ (94) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.

ഏഴു പതിറ്റാണ്ടിലേറെക്കാലം സ്വാന്തമായ ആലാപനശൈലി കൊണ്ട് പിന്നണിഗാന രംഗത്ത് സജീവമായി നിലകൊണ്ട മന്നാഡെ എന്ന പ്രഭോത് ചന്ദ്ര ഡെ മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാഠി, കന്നഡ, ആസാമീസ് തുടങ്ങിയ ഒട്ടുമിക്ക ഭാഷകളിലും പാടിയിട്ടുണ്ട്. ചെമ്മീനിലെ മാനസ മൈനേ വരൂവിന് പുറമെ പി.ജയചന്ദ്രനൊപ്പം നെല്ലിലെ ചെമ്പാ ചെമ്പാ എന്നൊരു ഗാനം കൂടി പാടിയിട്ടുണ്ട് മന്നാഡെ.

1919ല്‍ ബംഗാളില്‍ ജനിച്ച മന്നാഡെ 1942ല്‍ തമന്ന എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് പിന്നണിഗാനരംഗത്തേയ്ക്ക് കടന്നുവന്നത്. തുടര്‍ന്നുള്ള ഏഴു പതിറ്റാണ്ടു കാലം കൊണ്ട് ഏതാണ്ട് മുവ്വായിരത്തോളം പാടുകള്‍ അദ്ദേഹം പാടി റെക്കോഡ് ചെയ്തു. 1953 മുതല്‍ 76 വരെയാണ് അദ്ദേഹം ഹിന്ദി ഗാനരംഗത്ത് സജീവമായയത്. 1971ല്‍ രാഷ്ട്രം പത്മശ്രീ നല്‍കിയും 2005ല്‍ പത്മഭൂഷനും 2007ല്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡും നല്‍കി അദ്ദേഹത്തെ ആദരിച്ചു.

1969, 71, വര്‍ഷങ്ങളില്‍ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിവന്നു. 1969ല്‍ മേരെ ഹുസൂരിലെയും 71ലെ ബംഗാളി ചിത്രമായ നിഷി പദ്മയിലെയും ഹിന്ദിയിലെ മേര നാം ജോക്കറിലെയും ഗാനങ്ങള്‍ക്കുമായിരുന്നു ഈ നേട്ടം. 1972ല്‍ മേര നാം ജോക്കറിലെ ഗാനത്തിന് ഫിലിംഫെയറിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരവും 2011ല്‍ ഫിലിംഫെയറിന്റെ ആജീവനാന്ത സേവനത്തിനുള്ള പുരസകാരവും ലഭിച്ചു. ഇതിന് പുറമെ മധ്യപ്രദേശ് സര്‍ക്കാരിന്റെ ലത മങ്കേഷ്‌കര്‍ പുരസ്‌കാരവും കേരള സര്‍ക്കാരിന്റെ പുരസ്‌കാരവും സ്വരലയയുടെ യേശുദാസ് അവാര്‍ഡും പശ്ചിമ സര്‍ക്കാരിന്റെ ബംഗ വിഭൂഷന്‍ അവാര്‍ഡും അടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

കണ്ണൂര്‍ സ്വദേശിയായ പരേതയായ സലോചന കുമാരനാണ് ഭാര്യ. മക്കള്‍ : ഷുരോമ, സുമിത. 2012ല്‍ ഭാര്യയുടെ മരണശേഷമാണ് മന്നാഡെ പിന്നണിഗാനരംഗത്തുന നിന്ന് ക്രമേണ പിന്‍വലിഞ്ഞത്. അതിനുശേഷം അമ്പതു വര്‍ഷത്തെ മുംബൈ വാസത്തിന് തിരശ്ശീലയിട്ട് ബാംഗ്ലൂരിലേയ്ക്ക് താമസം മാറ്റി. എന്നിട്ടും സ്‌റ്റേജ് പരിപാടികളില്‍ സജീവമായിരുന്നു അദ്ദേഹം. അവസാനകാലത്തും രാജ്യത്തിന്റെ പല ഭാഗങ്ങളിലും യാത്ര ചെയ്ത് പുതു തലമുറ ഗായകര്‍ക്കൊപ്പം പോലും അദ്ദേഹം പാടി. ജൂണ്‍ എട്ടിനാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു പുലര്‍ച്ചയോടെ അന്ത്യശ്വാസം വലിച്ചു. ഉച്ചയ്ക്ക് ബാംഗ്ലൂരിലാണ് സംസ്‌കാരം.


Manna dey manna dey passes away manna dey wikipedia,manna dey dies manna dey songs list padmabhushan manna dey

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are