അഷ്‌ടവൈദ്യന്‍ വൈദ്യമഠം ചെറിയനാരായണന്‍ നമ്പൂതിരി അന്തരിച്ചു

mangalam malayalam online newspaper

മേഴത്തൂര്‍(പാലക്കാട്‌): അഷ്‌ടവൈദ്യനും ആയുര്‍വേദാചാര്യനും എഴുത്തുകാരനുമായ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി(83)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ 3.55നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു രാവിലെ പത്തിനു സ്വവസതിയായ മേഴത്തൂര്‍ വൈദ്യമഠം മന വളപ്പില്‍.

പാലക്കാട്‌ തൃത്താലയ്‌ക്കടുത്ത്‌ മേഴത്തൂരിലെ വൈദ്യമഠം വൈദ്യശാല ആന്‍ഡ്‌ നഴ്‌സിംഗ്‌ ഹോമിലെ പ്രധാന ചികിത്സകനായിരുന്ന നാരായണന്‍ നമ്പൂതിരി ആയുര്‍വേദ പണ്ഡിതനും കവിയും എഴുത്തുകാരനുമാണ്‌.

വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയുടെയും ഉണിക്കാളി അന്തര്‍ജനത്തിന്റെയും പുത്രനായി മേഴത്തൂരില്‍ 1930 ഏപ്രില്‍ പത്തിനാണു ജനനം. ഇരുപതാം വയസില്‍ മുത്തച്‌ഛനില്‍നിന്ന്‌ ആയുര്‍വേദ പഠനം ആരംഭിച്ചു.

പെട്ടെന്നു രോഗനിര്‍ണയം നടത്താനും ചികിത്സാവിധി കല്‍പിക്കാനുമുള്ള വൈദ്യമഠത്തിന്റെ കഴിവു പ്രസിദ്ധമാണ്‌. തന്റെ ചികിത്സാനുഭവങ്ങളില്‍ പ്രധാനപ്പെട്ടവ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഗര്‍ഗഭാഗവതം, ഹസ്‌ത്യായുര്‍വേദം, അഷ്‌ടാംഗഹൃദയം സുത്രസ്‌ഥാനം 14 അധ്യായങ്ങളുടെ സ്വതന്ത്ര വിവര്‍ത്തനം, അധ്യാത്മരാമായണം, കേരളമാഹാത്മ്യം എന്നിവ പ്രധാനകൃതികളാണ്‌.
2009ല്‍ കേരള സര്‍ക്കാര്‍ ആയുര്‍വേദാചാര്യ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്‌. ശാന്ത അന്തര്‍ജനമാണ്‌ ഭാര്യ. മക്കള്‍: നാരായണന്‍, നീലകണ്‌ഠന്‍, ഡോ. പ്രസന്ന, ലത, ഡോ. വാസുദേവന്‍.

വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി  മേഴത്തൂര്‍ വൈദ്യമഠം മന 

Vaidyamadham Narayanan Namboodiri is dead

vaidyamadom cheriya narayanan namboodiri 

vaidyamadham vaidyasala

vaidyamadom ayurveda hospital

vaidyamadham cheriya narayanan namboothiri


 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are