റബ്‌കോ ചെയര്‍മാന്‍ ഇ. നാരായണന്‍ അന്തരിച്ചു.

mangalam malayalam online newspaper

കണ്ണൂര്‍: റബ്‌കോ ചെയര്‍മാന്‍ ഇ. നാരായണന്‍ (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മലേഷ്യയിലെ ക്വാലാലംപൂരിലായിരുന്നു അന്ത്യം. തലശ്ശേരി ഇല്ലിക്കുന്ന് സ്വദേശിയായിരുന്ന ഇദ്ദേഹം സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗമാണ്. സംസ്ഥാന സഹകരണ സംഘം പ്രസിഡന്റ്, തലശ്ശേരി സഹകരണ സംഘം മുന്‍ പ്രസിഡന്റ്, തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ സഹകരണ യൂണിയന്‍ എക്സിക്യൂട്ടീവ് അംഗം, കേരള കോ ഓപറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്‍ ചെയര്‍മാന്‍, ഏഷ്യ പസഫിക് ഹെല്‍ത്ത് കോ ഓപറേറ്റീവ് ഓര്‍ഗനൈസേഷന്‍ വൈസ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. മൃതദേഹം നാളെ നാട്ടിലെത്തിക്കും.

തലശ്ശേരിയുടെ മുഖഛായ മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ നാരായണനെ വീണ്ടും റബ്‌കോ ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു. പ്രമുഖ സഹകാരിയായ നാരായണന്‍ 1997ല്‍ റബ്‌കോ രൂപീകരിച്ച നാള്‍ മുതല്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1980ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹകാരിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

റബര്‍ വിലയിടിവ് രൂക്ഷമായ സാഹചര്യത്തിലാണ് കര്‍ഷകരെ സഹായിക്കാന്‍ കണ്ണൂര്‍ കേന്ദ്രമാക്കി 1997 ജൂണില്‍ കേരള സ്‌റ്റേറ്റ് റബ്ബര്‍ കോ-ഓപറേറ്റീവ് ലിമിറ്റഡ് (റബ്‌കോ) രൂപീകരിച്ചത്. ഇടനിലക്കാരില്ലാതെ ചെറുകിട റബ്ബര്‍ കര്‍ഷകര്‍ക്ക് നേരിട്ട് ഉത്പന്നങ്ങള്‍ വില്‍ക്കാവുന്ന സഹകരണ സംഘമായി റബ്‌കോ മാറി. റബ്ബര്‍ വിലയില്‍ ഉണര്‍വുണ്ടായതോടെ റബ്‌കോയും വികസിച്ചു. ഹവായ് ചപ്പല്‍, ടയര്‍ ആന്റ് ട്യൂബ് ഫാക്ടറി, ഖ്രെടഡ് റബ്ര്‍, റബ്ബറൈസ്ഡ് കൊയര്‍ മാട്രസ്, റബ്ബര്‍ തടി സംസ്‌കരണ ഫര്‍ണീച്ചര്‍, മാനുഫാക്ചറിംഗ് യൂണിറ്റുകളും പിന്നീട് റബ്‌കോ ആരംഭിച്ച് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. വിര്‍ജിന്‍ കോക്കനട്ട് ഓയിലും ലഷ് ആയുര്‍വേദ ബ്രാന്‍ഡും റബ്‌കോയുടെ മറ്റൊരു ഉത്പന്നമാണ്. നിരവധി രാജ്യങ്ങളിലേക്കും കയറ്റുമതി നടക്കുന്നുണ്ട്.

 

Tags:Rubco,Rubco Chairman,Rubco chairman e narayanan,rubco chairman passes away,e narayanan passes away

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are