നൂതന സാങ്കേതികവിദ്യയുമായി ആപ്പിള്‍ ഐഫോണ്‍ 5

ബാംഗ്ലൂര്‍ : നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആപ്പിള്‍ ഐഫോണ്‍ 5 ഉടന്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. വാള്‍ട്ട്‌സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നു.

എല്‍.സി.ഡി ടച്ച് സെന്‍സറാണ് ഐഫോണ്‍ 5 ല്‍ ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍  പ്രത്യേകം ടച്ച് സ്‌ക്രീന്‍ ലയര്‍ നിര്‍മ്മിക്കാതെയാവും പുതിയ ഐഫോണിന്റെ നിര്‍മ്മാണം. ഇതുമൂലം നേര്‍ത്ത സ്‌ക്രീനാവും ഐഫോണ്‍ 5 ല്‍ ഉണ്ടാകുക. ഇത് കാഴ്ച്ചക്ക് കൂടുതല്‍ മിഴിവും കൂടുതല്‍ ഡിസ്‌പ്ലേ ക്വാളിറ്റിയും തരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഐഫോണ്‍ 5 നെ കുറിച്ചുള്ള ഒദ്യോഗിക വിശദീകരണം ആപ്പിള്‍ ഇതുവരെ നല്‍കിയിട്ടില്ല.

 
 
 
 
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are