സാംസങ് ഗാലക്‌സി നോട്ട് 2 ആഗസ്റ്റ് 30 ന് എത്തും

സാംസങ്ങിന്റെ രണ്ടാമത്തെ ഫാബ്ലറ്റായ ഗാലക്‌സി നോട്ട് 2 അടുത്തമാസം അവസാനത്തോടെ വിപണിയിലെത്തും. ബെര്‍ലിനില്‍ നടക്കുന്ന ഐ.എഫ്.എ ട്രേഡ് ഫെയറിലാവും ഗാലക്‌സി നോട്ട് അവതരിപ്പിക്കുക.

കഴിഞ്ഞ ഐ.എഫ്.എ യിലായിരുന്നു സാംസങ് തങ്ങളുടെ ഗാലക്‌സി നോട്ടിനെകുറിച്ച് പ്രഖ്യാപിച്ചിരുന്നത്. ആഗസ്റ്റ് 30 ന് നടക്കുന്ന ചടങ്ങില്‍ സാംസങ്ങിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണുകളും ടാബ്ലറ്റുകളും അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.

5.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഗാലക്‌സി നോട്ട് 2 വില്‍ സാംസങ്ങിന്റേതുതന്നെ ക്വാഡ് പ്രോസസ്സറാണുള്ളത്. ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ വേര്‍ഷനുള്ള ഗാലക്‌സി നോട്ട് 2 ല്‍ 2 ജിബി റാമാണുള്ളത്.

ഗാലക്‌സി നോട്ടിന്റെ ആദ്യ പതിപ്പ് പ്രതീക്ഷിച്ചതിലേറെ വിജയമാണ് നേടിയത്. ഏകദേശം 5 മില്യണ്‍ യൂണിറ്റ് ഫാബ്ലറ്റുകളാണ്‌ അന്ന് വിറ്റുപോയത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are