Ipad Air


ipad-air

ആപ്പിളിന്റെ ടാബ് ലെറ്റ് കുടുംബത്തിലേക്ക് പുതിയ അതിഥികള്‍. ഐപാഡ് എയര്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ടാബ്‌ലെറ്റും കൂടുതല്‍ മെച്ചപ്പെട്ട എച്ച്ഡി ക്വാളിറ്റിയോടെ പരിഷ്‌കരിച്ച ഐപാഡ് മിനിയുമാണ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

മുന്‍ ടാബ്‌ലെറ്റ് പതിപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 43 ശതമാനത്തോളം കനം കുറഞ്ഞതാണ് ഐപാഡ് എയര്‍. 450 ഗ്രാം മാത്രമാണ് ഐപാഡ് എയറിന്റെ ഭാരം. റെറ്റിന ഡിസ്‌പ്ലേയുമായാണ് ഐപാഡ് മിനിയുടെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. കൂടുതല്‍ വേഗതയാര്‍ന്ന കമ്പ്യൂട്ടിംഗ് കഴിവും ഗ്രാഫിക്കും ഐപാഡ് മിനിയുടെ സവിശേഷതയാണ്.

പുതിയ ആപ്പിള്‍ അതിഥികള്‍ നവംബര്‍ ഒന്ന് മുതല്‍ വിപണിയില്‍ എത്തും. ആദ്യഘട്ടത്തില്‍ ചുരുക്കം രാജ്യങ്ങളില്‍ മാത്രമേ ഐപാഡ് എയറും ഐപാഡ് മിനിയും ലഭ്യമാകൂ.

യുഎസില്‍ ഐപാഡ് എയറിന്റെ വില 499 ഡോളറും ഐപാഡ് മിനിയിയുടെ വില 399 ഡോളറുമാണ്.

മൈക്രോസോഫ്റ്റിന്റെ പരിഷ്‌കരിച്ച സര്‍ഫേസ് ടാബ് ലെറ്റ് പതിപ്പ് വിപണനം ആരംഭിച്ച അതേ ദിനത്തിലാണ് ആപ്പിള്‍ പുതിയ പതിപ്പുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ടാബ്‌ലെറ്റ രംഗത്തേക്കുള്ള തങ്ങളുടെ വരവറിയിച്ച് നോക്കിയയും കഴിഞ്ഞ ദിവസം തങ്ങളുടെ ടാബ് ലെറ്റ് കമ്പ്യൂട്ടര്‍ അവതരിപ്പിച്ചിരുന്നു.

 Apple Ipad Air Ipad mini ipad air price ipad mini price ipad mini pecification ipad mini feature ipad air pecification ipad air features

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are