രാംസിങ്ങിന്റെ മരണം:ഉത്തരംകിട്ടാത്ത ചിലചോദ്യങ്ങള്‍

ദില്ലി: ദില്ലി കൂട്ടമാനഭംഗക്കേസിലെ മുഖ്യപ്രതി രാംസിങ്ങിന്റെ മരണം പലചോദ്യങ്ങളും ബാക്കിയാക്കുന്നു. ജയില്‍ മുറിയുടെ ഗ്രില്ലില്‍ ഷര്‍ട്ടും ചവിട്ടിയുടെ ചരടും കൂട്ടിക്കെട്ടിയാണ് രാംസിങ് തൂങ്ങിമരിച്ചതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സംശയങ്ങള്‍ ബാക്കിയാണ്. എന്തായാലും വലിയ വീഴ്ചയായിട്ടാണ് ഭരണകൂടം രാംസിങ്ങിന്റെ മരണത്തെ കാണുന്നത്. രാംസിങ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും അതില്‍ സംശയങ്ങളുണ്ടാക്കുന്ന പ്രധാനകാര്യങ്ങള്‍ ഇവയാണ്.

1 വസ്ത്രവും ചവിട്ടിയുടെ കയറും കൂട്ടിക്കെട്ടി കയര്‍ രൂപത്തിലാക്കിയാണ് രാംസിങ് ഗ്രില്ലില്‍ തൂങ്ങിയതെന്നാണ് പൊവീസ് പറയുന്നത്. എന്നാല്‍ ചവിട്ടിയുടെ കയറിന് ഒരു മനുഷ്യന്റെ ഭാരം താങ്ങാനുള്ള ഉറപ്പുണ്ടാകുമോയെന്ന്, ഭാരം തൂങ്ങുമ്പോള്‍ ചരട് സാധാരണഗതിയില്‍ പൊട്ടിപ്പോവുകയോ കെട്ടഴിഞ്ഞു പോവുകയോ ചെയ്യും. രാംസിങിന്റെ കാര്യത്തില്‍ ഇത് രണ്ടും സംഭവിച്ചിട്ടില്ല.

2 സെല്ലിന് വാതിലിന് മുകളിലെ വെന്റിലേറ്ററില്‍ അതായത് പത്തടിയോളം ഉയരത്തിലാണ് രാംസിങ് തുങ്ങാനായി ഉണ്ടാക്കിയ കയര്‍ കെട്ടിയിരിക്കുന്നത്. സെല്ലിലെ ഉപയോഗത്തിനായി കൊടുത്ത ബക്കറ്റില്‍ കയറി നിന്നാല്‍ സാധാരണ ഉയരം മാത്രമുള്ള രാംസിങ്ങിന് ഇത്രയും പൊക്കത്തില്‍ കയറു കെട്ടാന്‍ കഴിയുമോയെന്നതാണ് മറ്റൊരു ചോദ്യം.

3 നേരത്തേ ആത്മഹത്യാപ്രവണതയും ആക്രമണസ്വഭാവവും കാണിച്ചിരുന്ന രാംസിങ് ഉള്‍പ്പെടെയുള്ള പ്രതികള്‍ സദാസമയവും ആത്മഹത്യാ നിരീക്ഷ സെല്ലിലായിരുന്നു. ആത്മഹത്യാപ്രവണതിയില്‍ മാറ്റംവന്നതിനാലാണ് സാധാരണ സെല്ലിലേയ്ക്ക് രാംസിങ്ങ് ഉള്‍പ്പെടെയുള്ളവരെ മാറ്റിയതെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ പുതിയ സെല്ലില്‍ വച്ച് രാംസിങ് ആത്മഹത്യ ചെയ്തിരിക്കുകയാണ്. ഇതില്‍ ജയില്‍ അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ച വന്നിട്ടില്ലേയെന്ന് ചോദ്യമുയരുന്നു.

4 രാംസിങ്ങിനും കേസിലെ മറ്റു പ്രതികള്‍ക്കും ജയിലില്‍ ക്രൂരപീഡനത്തിന് ഇരകളാകേണ്ടിവന്നിട്ടുണ്ടെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതില്‍ നിന്നുണ്ടായ മാനസികസംഘര്‍ഷവും ശീരീരികാസ്വസ്ഥതകളുമായിരിക്കുമോ രാംസിങ്ങിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്?

5 സെല്ലിലുണ്ടായിരുന്ന മറ്റ് പ്രതികള്‍ രാംസിങ്ങിനെ കൊലപ്പെടുത്തുകയായിരുന്നോ? നേരത്തേ രാംസിങ്ങിന് മറ്റ് തടവുകാര്‍ മര്‍ദ്ദിയ്ക്കുകയും വിജര്‍ജ്ജ്യം തീറ്റിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

6 ഏറെ കോളിളക്കമുണ്ടാക്കിയ കേസിലെ മുഖ്യപ്രതിയുള്‍പ്പെടെയുള്ളവര്‍ കഴിയുന്ന സെല്ലില്‍ എന്തുകൊണ്ട് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചില്ല? തുടങ്ങി പലചോദ്യങ്ങളാണ് രാംസിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്നത്. രാംസിങ്ങ് തൂങ്ങിമരിച്ചതല്ലെന്നും ജയിലിലെ പീഡനമാണ് മരണകാരണമെന്നും അയാളുടെ അഭിഭാഷകനും ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്. എന്തായാലും സംഭവത്തില്‍ മജിസ്‌ട്രേട്ട് തല അന്വേഷണം നടത്താന്‍ ദില്ലി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

Read more at: http://malayalam.oneindia.in/news/2013/03/12/india-unanswered-questions-about-ram-singhs-death-107842.html

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are