ഇന്ന് വിനായക ചതുര്‍ഥി

 

ഇന്ന് വിനായക ചതുര്‍ഥി (21 / 08 / 2012 )

നമസ്തേ,

"
ഓം ഗം ഗണപതയേ നമ:"

 


ഇന്ന് 1188 ചിങ്ങം 5 ചൊവ്വാഴ്ച , ശുക്ല പക്ഷം ചതുര്‍ത്ഥി- അത്തം നക്ഷത്രം

ഭാദ്രമാസത്തിലെ (ചിങ്ങം ) വെളുത്ത പക്ഷ ചതുര്‍ഥി (കറുത്തവാവ് കഴിഞ്ഞു നാലാം ദിവസം ) യാണ് ഗണപതിയുടെ ജന്മദിനം എന്ന് കരുതപ്പെടുന്ന വിനായക ചതുര്‍ഥി ..! ഗണേശചതുര്‍ഥി എന്നും അത്തംചതുര്‍ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു .

ഗണപതി എന്ന സംകല്‍പ്പംതന്നെ വളരെ വിശാലമായ തലത്തില്‍ ഉള്ളതാണ് . നാനൂറ്റി മുപ്പത്തിരണ്ട് 
ദേവന്മാരുടെ ചൈതന്യം ഉള്‍ക്കൊള്ളുന്ന മഹാദേവന്‍ ആണ് ഗണപതി ..! ചുരുക്കത്തില്‍ ഗണപതി എന്നത് പ്രപഞ്ച സംകല്‍പ്പം ആണ് ..! തലയ്ക്ക് ചേരാത്ത ഉടലും ,ഉടലിനു ചേരാത്ത വയറും ,വയറിനു ചേരാത്ത കാലും ,,ശരീരത്തിന് ചേരാത്ത വാഹനവും എല്ലാം ഗണപതിയുടെ മാത്രം പ്രത്യേകതയാണ് ..! പരസ്പ്പരം ചേരാത്ത അനേകം വസ്തുക്കളുടെ കൂട്ടമാണ്‌ പ്രപഞ്ചം ..! അത് തന്നെ ഗണപതി ..!ദേവ -മനുഷ്യ -മൃഗ -പക്ഷി -വൃക്ഷ -ഗണ ങ്ങളുടെ പതി അഥവാ നാഥന്‍ എന്ന അര്‍ത്ഥമാണ് ഗണപതി എന്ന വാക്കുകൊണ്ട് ഉദേശിക്കുന്നത് ..! വിസ്തരിച്ചു പറയാന്‍ ഇവിടെ കഴിയില്ലല്ലോ ..! ..എന്തായാലും നമ്മള്‍ ആഘോഷിക്കുന്നത് ശിവപുത്രനായി അവതരിച്ച ഗണപതി ജനിച്ച ദിവസം തന്നെ ..! മഹാഗണപതിയുടെ ജന്മദിനം ആഘോഷിക്കാന്‍ അത് സൃഷ്ട്ടിയുടെ ആദ്യകാലം തേടി പോകേണ്ടി വരും.വിനായക ചതുര്‍ഥി ഭാരതം ഒട്ടാകെ ആഘോഷിക്കുന്നു 

ബ്രഹ്മവൈവര്‍ത്ത പുരാണം ,ഗണേശപുരാണം എന്നിവയില്‍ ഇത് പറയുകയും ചെയ്യുന്നു ..! ഈ ദിവസം ചന്ദ്രനെ കാണരുത് എന്നാണ് സംകല്‍പ്പം ..! ഒരിക്കല്‍ പിറന്നാള്‍ ദിവസം വയര്‍ നിറയെ മോദകം കഴിച്ചിട്ട് എഴുനേല്‍ക്കുമ്പോള്‍ വീഴാന്‍ ഇടയായ ഗണപതി ഭഗവാനെ ചന്ദ്രന്‍ കളിയാക്കി എന്നും ..അന്നുമുതല്‍ ഈ ദിവസം ചന്ദ്രനെ കാണുന്നവര്‍ക്ക് മാനഹാനി ഉണ്ടാകുമെന്ന് ഭഗവാന്‍ ശപിച്ചു എന്നും പുരാണം പറയുന്നു ..! ഭഗവാന്‍ ശ്രീകൃഷ്ണന്‍ പോലും ഈ ദിവസം ചന്ദ്രനെ കണ്ടത്തിന്‍റെഫലമാണ് സ്യമന്തകം മോഷ്ട്ടിച്ചു എന്ന പേരുദോഷം ഉണ്ടാകാന്‍ കാരണം എന്ന് പുരാണത്തില്‍ പറയുന്നു ..! ഗണപതി പൂജയും ഹോമവും നടത്തി അതിനു പരിഹാരം കൃഷ്ണന്‍ കണ്ടു എന്നുമുണ്ട് ..! വടക്കേ ഇന്ത്യയില്‍ ആണ് ഈ ദിനം വിപുലമായി ആഘോഷിക്കുന്നത് ..! സിദ്ധി വിനായക പൂജ ,ദാനം ,സദ്യ ,കലാപരിപാടികള്‍ ,വിഗ്രഹ നിമഞ്ജനം ,,ഇങ്ങനെ വലിയ ആഘോഷങ്ങള്‍ നമുക്കറിയാം ..! എന്തായാലും വിനായകനെ സ്തുതിക്കുക എന്നത് പ്രപഞ്ചത്തെ സ്തുതിക്കുക എന്നത് തന്നെയാണ് ..!! ഈ അവസരത്തില്‍ വിനായകനെ പ്രാര്‍ഥിക്കാം..!

"
ഓം ഗണാനാം ത്വാ ഗണപതിം ഹവാമഹെ 
കവിം കവീനാം ഉപശ്രവസ്തമം 
ജ്യെഷ്ട്ടരാജം ബ്രാഹ്മണാം ബ്രാഹ്മണസ്പദ
ആ -ന: ശ്രിന്ന്വന്നൂതിഭി: സീദ സാദനം "

(
ഗണങ്ങളുടെ പതിയും ,കവികളില്‍ കവിയും ,തേജസ്വികളില്‍ തേജസ്വിയും ബ്രഹ്മജ്ഞരില്‍ ബ്രഹ്മജ്ഞനും അഗ്രഗണ്യനുമായ ഗണപതേ അങ്ങ് അനുഗ്രഹിച്ചാലും )

 

 

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are