ജപ്പാനിലേക്ക് മോദിക്കൊപ്പം അംബാനിയും അദാനിയും അസിംപ്രേംജിയും

ന്യൂഡൽഹി: ഉഭയകക്ഷി ചർച്ചകൾക്കായി ജപ്പാനിലേക്ക് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വ്യവസായ പ്രമുഖൻമാരുടെ ഒരു സംഘവും ഉണ്ടാകും. റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി ഉൾപ്പെടെ 15 വ്യവസായ പ്രമുഖരാണ് മോദിയെ അനുഗമിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ വ്യവസായ പ്രമുഖരുടെയും മുതിര്‍ന്ന ബിസിനസ് എക്‌സിക്യൂട്ടിവുകളുടെയും പട്ടികയില്‍ നിന്നാണ് മോദി പ്രതിനിധി സംഘത്തിലേക്കുള്ളവരെ തിരഞ്ഞെടുത്തത്.

ഭാരത് ഫോർജ് ചെയർമാൻ ബാബാ കല്യാണി, ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ സുനില്‍ മിത്തല്‍, മാരുതി സുസുകി ചെയർമാൻ ആർ.സി. ഭാർഗവ, ബയോകോണ്‍ മാനേജിങ്ങ് ഡയറക്ടര്‍ കിരണ്‍ മസുംദാര്‍ ഷാ, സണ്‍ ഫര്‍മസ്യുട്ടിക്കല്‍സ് ചെയര്‍മാന്‍ ദിലിപ് സംഘ്‌വി, ഐ.സി.ഐ.സി.ഐ ബാങ്ക് സി.ഇ.ഒ ചന്ദ കൊച്ചാര്‍ തുടങ്ങിയവരാണ് മോദിയെ അനുഗമിക്കുന്ന മറ്റ് പ്രമുഖ വ്യവസായികൾ.

പ്രതിനിധി സംഘം ആഗസ്റ്റ് 31ന് ടോക്കിയോയിൽ എത്തും. സെപ്തബറിൽ 1ന് ഇന്ത്യാ-ജപ്പാൻ ബിസിനസ് ലീഡേഴ് ഫോറത്തിന്രെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ സംഘം പങ്കെടുക്കും. ബാബാ കല്യാണിയാവും ചർച്ചയ്ക്ക് നേതൃത്വം നൽകുക.


Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are