പാമ്പിന്റെ അറുത്തിട്ട തല കൊത്തി പാചകക്കാരൻ മരിച്ചു

ബീജിംഗ്: സൂപ്പുണ്ടാക്കാനായി തലയറുത്തിട്ട പാമ്പിന്റെ കടിയേറ്റ് പാചകക്കാരൻ മരിച്ചു.  ദക്ഷിണ ചൈനയിൽ ഗുവാങ്ഡോങ് പ്രവിശ്യയിലെ ഒരു റസ്റ്റോറന്റിലെ പെങ് ഫാൻ എന്ന പാചകക്കാരനാണ് മരിച്ചത്. പാമ്പ് സൂപ്പിന് പേരുകേട്ട റസ്റ്റോറന്റിൽ മൂർഖനെ അറുത്തിട്ട ശേഷം പാചകം ചെയ്യുന്നതിനിടയിലാണ് പാമ്പിൻതലയുടെ കൊത്തേറ്റത്. ഉടൻതന്നെ വിഷം പ്രതിരോധിക്കാനുള്ള മരുന്ന് കൊടുത്തെങ്കിലും രക്ഷിക്കാനായില്ള. ഉഗ്രവിഷം  ശരീരത്തിൽ കയറിയയുടൻതന്നെ പെങ് ഫാന് മരണം സംഭവിക്കുകയായിരുന്നു. തലയറുത്തിട്ട് ഏതാണ്ട് 20 മിനിട്ടുകൾ കഴിഞ്ഞാണ് കൊത്തേൽക്കുന്നത്.  ചത്തു കഴിഞ്ഞാലും കുറച്ചുനേരം പാമ്പുകളുടെ ശരീരഭാഗങ്ങളിൽ നിന്ന്  വിഷമേൽക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are