സുഹൃത്തുക്കൾക്ക് ബോറടിച്ചു,യുവതി കാടിന് തീയിട്ടു

ഒറിഗോൺ : ബോറടി മാറ്റാൻ അമേരിക്കയിലെ ഒറിഗോൺ സ്വദേശിയായ ഇരുപത്തിമൂന്നുകാരി കാടിന് തീയിട്ടു. തീ  51480  ഏക്കർ (80 ചതുരശ്ര മൈൽ) വനപ്രദേശത്ത് തീ പടർന്ന് വൻ നാശനഷ്ടങ്ങളുണ്ടായി. വന്യജീവികളും ജൈവവൈവിധ്യവും കത്തിയമർന്നു.
അഗ്നിശമന സേനാംഗങ്ങളായ സുഹൃത്തുക്കൾ പണിയില്ലെന്ന് പരാതിപ്പെട്ടപ്പോൾ അവരുടെ ബോറടി മാറ്റാനാണ്   സാദി റിനീ ജോൺസൺ കാട്ടിൽ തീയിട്ടത്. രണ്ട് ദിവസങ്ങൾക്ക് ശേഷം  'എന്റെ തീ ഇഷ്ടപ്പെട്ടോ?' എന്ന് ഫേസ്ബുക്കിൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനും അവൾ മറന്നില്ല.

2013 ജൂലായ് 20 നാണ് സംഭവം നടന്നത്. രാവിലെ 9.15 ന് സണ്ണി സൈഡ് ഡ്രൈവിലുടെ കാറിൽ യാത്ര ചെയ്യുമ്പോൾ സാദി റിനീ ലൈറ്റർ ഉപയോഗിച്ച്  കൈയിൽ കരുതിയിരുന്ന ചെറിയ പടക്കം കത്തിച്ച് കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചെറിയുകയായിരുന്നു. ആളിപ്പടർന്ന തീ പിന്നീട് ഉൾക്കാട്ടിലേയ്ക്ക് വ്യാപിച്ചു. തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടി വരികയും ട്രൈബൽ ഹൈവേ മൂന്ന് ദിവസത്തേയ്ക്ക് അടയ്ക്കേണ്ടിയും വന്നു. ആഗസ്റ്റ് 13 ഓടുകൂടി മാത്രമാണ് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്. തീയണയ്ക്കാൻ ചെലവായ 80 ലക്ഷം ഡോളർ ,ഏകദേശം 48 കോടി ഇന്ത്യൻ രൂപ സാദിയിൽ നിന്ന് ഈടാക്കണമെന്ന് വാദിഭാഗം കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്.
കുറ്റം സമ്മതിച്ച  യുവതിയെ ഇപ്പോൾ കൊളംബിയയിലുള്ള ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.സെപ്തംബർ 3 നാണ് വിചാരണ.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are