സ്ത്രീപീഡന പരമ്പര: ബാംഗ്ളൂർ സിറ്റി പൊലീസ് കമ്മിഷണറെ മാറ്റി

ബാംഗ്ളൂർ: സ്ത്രീകൾക്ക് നേരെ തുടർച്ചയായ അക്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ രാഘവേന്ദ്ര ഒൗറാദ്ക്കറെ മാറ്റി ലോ ആൻഡ് ഓർഡർ  കമ്മിഷണർ ആയിരുന്ന എം. എൻ. റെഡ്ഡിയെ ബാംഗ്ളൂർ സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു.  ആറുവയസുള്ള സ്കൂൾവിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലും കോളേജ് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട കേസിലും നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ചാണ് സർക്കാർ നടപടി.

ആറുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സ്കേറ്റിംഗ് പരിശീലകൻ മുസ്തഫയ്ക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുക്കാനും നിർദേശിച്ചിട്ടുണ്ട്. പീഡനത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് വിബ്ജിയോർ സ്കൂൾ മാനേജ്മെന്റിനെ ഒഴിവാക്കാനാവില്ലെന്നും മാനേജ്മെന്റിനെതിരെ കേസെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേസിൽ നടപടിയെടുക്കുന്നതിൽ സർക്കാർ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് അഞ്ചാംദിവസവും എ.ബി.വി.പി പ്രകടനം നടത്തി. സ്കൂളിലേക്ക് തളളിക്കയറാൻ ശ്രമിച്ച സമരക്കാർക്ക് നേരെ പൊലീസ് ലാത്തിവീശിയത് വിവാദമായി.

 

അറസ്റ്റിലായ മുസ്തഫ കാമവെറിയൻ
ബാംഗ്ളൂർ: ആറുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സ്കേറ്റിംഗ് പരിശീലകൻ മുസ്തഫ കാമവെറിയനാണെന്ന് പൊലീസ്. ഇയാളുടെ ലാപ്ടോപ്പിൽ കുട്ടികളുടെ നഗ്നചിത്രങ്ങളും അശ്ലീല വെബ്സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്.  ഇത്തരത്തിലുള്ള മറ്റ് സംഭവങ്ങൾ ഇവിടെ നടന്നിട്ടുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ബീഹാറിലെ ദർബംഗാ സ്വദേശിയായ മുസ്തഫ ഇരുപത് വർഷം മുമ്പാണ് ബാംഗ്ളൂരിലെത്തിയത്. കർണാടകത്തിലെ റായ്ചൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്കൽ എഡ്യുക്കേഷൻ ബിരുദമെടുത്ത ഇയാളെ പൊലീസ് കോടതിയിൽ ഹാജരാക്കി. മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലും ഇയാൾക്കെതിരെ സമാനമായ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are