അന്ധ വിദ്യര്‍ഥികളെ തല്ലിച്ചതച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ഹൈദരാബാദ് : അന്ധ വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതച്ച സ്കൂള്‍ പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര കാക്കിനഡയിലെ സ്വകാര്യ സ്കൂളിലെ മൂന്ന് അന്ധ വിദ്യാര്‍ഥികളെയാണ് അന്ധനായ സ്കൂള്‍ പ്രിന്‍സിപ്പല്‍ ക്രൂരമായി തല്ലിച്ചതച്ചത്. വിദ്യാര്‍ഥികളെ ക്രൂരമായി തല്ലുന്ന ദൃശ്യങ്ങള്‍ ഒരു പ്രാദേശിക ചാനലാണ് പുറത്തു വിട്ടത്. പത്തു വയസിനു താഴെ പ്രായമുള്ളവരാണ് വിദ്യാര്‍ഥികള്‍.
രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. മൂന്നു മിനിട്ടോളം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ അടിക്കരുതെന്ന് കേണപേക്ഷിക്കുന്ന വിദ്യര്‍ഥിയുടെ തല ഭിത്തിയില്‍ ഇടിക്കുന്നുണ്ട്. വിദ്യര്‍ഥികളെ തല്ലാന്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ സഹായിയിക്കുന്ന ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവം നടന്ന സ്കൂള്‍ നടത്തിപ്പ് ജില്ലാ ഭരണകൂടം ഏറ്റെടുത്തു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസ് പ്രത്യേകം അന്വേഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are