ഇസ്രായേലില്‍ നിന്ന് ആയുധം വാങ്ങുന്നത് നിര്‍ത്തണമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: മനുഷ്യക്കുരുതി നടത്തുന്ന ഇസ്രായേലിന്‍െറ പക്കല്‍ നിന്ന് ആയുധം വാങ്ങുന്നത് ഇന്ത്യ നിര്‍ത്തണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ഇന്ത്യയാണ് ഇസ്രായേലില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യം. ഇന്ത്യയുടെ കൂടി പണം ഉപയോഗിച്ചാണ് ഇസ്രായേല്‍ ഫലസ്തീനെ ആക്രമിക്കുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യസഭയില്‍ ഗസ്സ വിഷയത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.

ഇസ്രായേലിന്‍െറ ആക്രമണത്തെ ഇന്ത്യ ശക്തിയായി അപലപിക്കണം. അതാണ് ഇന്ത്യയുടെ പാരമ്പര്യം. ഫലസ്തീന്‍ വിഷയത്തില്‍ ഗാന്ധിജിയുടെ നിലപാടാണ് നമുക്ക് മാതൃക. ഫലസ്തീന്‍ വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെടുന്നത് മുസ് ലിംകളെ പ്രീണിപ്പിക്കാനാണ് എന്ന് ആരോപിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും യെച്ചൂരി പറഞ്ഞു.
ഫലസ്തീന്‍ വിക്ഷയത്തില്‍ രാജ്യസഭയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ്, സി.പി.ഐ നേതാവ് ഡി.രാജ, ഡി.എം.കെയുടെ കനിമൊഴി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

നേരത്തെ ബഹളം കാരണം രാജ്യസഭ നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ആരംഭിച്ച സഭ ഫലസ്തീന്‍ വിഷയം ചര്‍ച്ചക്കെടുക്കുകയായിരുന്നു. പി. രാജീവടക്കം ഒമ്പത് എം.പിമാരാണ് ഗസ്സ വിക്ഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.

source :madhyamam

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are