ബലാത്സംഗങ്ങള്‍ തടയാന്‍ ദൈവങ്ങള്‍ക്കുപോലുമാകില്ല -ഉത്തര്‍പ്രദേശ് ഗവര്‍ണര്‍

ലക്നോ: ബലാത്സംഗങ്ങള്‍ തടയാന്‍ ദൈവങ്ങള്‍ക്ക് പോലുമാകില്ളെന്ന ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ അസീസ് ഖുറേഷിയുടെ പ്രസ്താവന വിവാദത്തില്‍. പൊലീസിനെയും സൈന്യത്തെയും വിന്യസിച്ചാലും ബലാത്സംഗങ്ങള്‍ തടയാനാവില്ളെന്നും അസീസ് ഖുറേഷി പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാനം അവതാളത്തിലാണെന്നും ബലാത്സംഗ കുറ്റങ്ങളില്‍ പെടുന്നവരെ ഉടന്‍ തന്നെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയാണ് ഖുറേഷിക്ക് ഉത്തര്‍പ്രദേശ് ഗവര്‍ണറിന്‍്റെ അധിക ചുമതല നല്‍കിയത്.

കഴിഞ്ഞ ദിവസം സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും ബലാത്സംഗ കുറ്റങ്ങളെ ന്യായീകരിച്ച് രംഗത്തത്തെിയിരുന്നു. ഉത്തര്‍പ്രദേശില്‍ 21 കോടി ജനങ്ങളുണ്ടെങ്കിലും ബലാത്സംഗക്കേസുകള്‍ വളരെ കുറവാണെന്നായിരുന്നു മുലായം സിങ്ങ് പറഞ്ഞത്.

source : madhyamam

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are