സുനന്ദക്ക് മാരകഅസുഖമുള്ളതായി കണ്ടെത്തിയില്ലെന്ന് കിംസ് അധികൃതര്‍

തിരുവനന്തപുരം: കിംസ് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ സുനന്ദയുടെ ആരോഗ്യനില തൃപ്തികരമായിരുന്നുവെന്ന് കിംസ് ആശുപത്രി അധികൃതര്‍. മാരക രോഗങ്ങള്‍ക്കായിരുന്നില്ല സുനന്ദ കിംസില്‍ ചികിത്സക്കെത്തിയതെന്നും കിംസ് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.  ആശുപത്രിയില്‍ സുനന്ദയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഇന്ന് യോഗം ചേര്‍ന്ന ശേഷമാണ് ഇക്കാര്യം അറിയിച്ചത്. കണ്ടെത്തലുകള്‍ അന്വേഷണ സംഘത്തെ അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഞായറഴ്ച മുതല്‍ ചൊവ്വാഴ്ച വരെ സുനന്ദ പുഷ്‌കര്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍  മുഴുവന്‍ സമയവും ശശി തരൂരും കൂടെയുണ്ടായിരുന്നു. ഹൃദ്രോഗപരിശോധനയും ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് എന്‍ഡോസ്‌കോപി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്ക് ഡോ.വിജയരാഘവനാണ് നേതൃത്വം നല്‍കിയത്. പിന്നീട് തുടര്‍ ചികിത്സകള്‍ കിംസില്‍ നടത്താമെന്ന ധാരണയിലാണ് ഇവര്‍ ആശുപത്രി വിട്ടത്. രോഗബാധിതയായ സുനന്ദ ജര്‍മനി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നേരത്തെ ചികില്‍സ തേടിയിരുന്നു.


kims hospital sunanda pushkar sunanda sasi tharoor

 Read more at: http://www.indiavisiontv.com/2014/01/18/298377.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are