ആധാറിനെ അനുകൂലിച്ച്‌ കേരളം

ന്യൂഡല്‍ഹി: സര്‍ക്കാര്‍ പദ്ധതികള്‍ അര്‍ഹര്‍ക്ക് ഫലപ്രദമായി എത്തിക്കാന്‍ ആധാര്‍ കാര്‍ഡ് സഹായകമാകുമെന്ന് സുപ്രീംകോടതിയില്‍ കേരളം സത്യവാങ്മൂലം നല്‍കും. ആധാര്‍ നടപ്പാക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി സര്‍ക്കാര്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇത് നടപ്പാക്കുന്നതിന്റെ വിശദാംശങ്ങളും സുപ്രീംകോടതിയെ അറിയിക്കും. 

ആനുകൂല്യങ്ങള്‍ ഇടനിലക്കാരില്ലാതെ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കാന്‍ ആധാര്‍ വഴി സാധിക്കും. എന്നാല്‍, പാചകവാതക സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് സത്യവാങ്മൂലത്തില്‍ പരാമര്‍ശമില്ലെന്നാണ് വിവരം. 

സര്‍ക്കാര്‍ സബ്‌സിഡികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്ഥാനങ്ങളുടെ പ്രതികരണം ആരാഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കേരളം സത്യവാങ്മൂലം തയ്യാറാക്കിയത്. ഇത് അടുത്തയാഴ്ച സമര്‍പ്പിക്കും.adhar adhar card 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are