പാചകവാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന്‌ മുഖ്യമന്ത്രി

കൊച്ചി: പാചകവാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. വില കൂട്ടാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നാണ് വീരപ്പ മൊയ്‌ലി പറഞ്ഞത്.

ഇനി വിലവര്‍ദ്ധയുണ്ടായാലും അതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും തീരുമാനം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിലിണ്ടറിന്റെ വില 230 രൂപ കൂട്ടിയെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രിമാരായ വീരപ്പ മൊയ്‌ലിയെയും എ.കെ ആന്റണിയെയും വിളിച്ച് തിരക്കിയെന്നും പെട്രോളിയം മന്ത്രാലയം വാര്‍ത്ത നിഷേധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

lpg gas oommen chandy veerappa moili ak antony

- See more at: http://anweshanam.com/index.php/kerala/news/21462#sthash.E8Cj9ySn.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are