ആന്ധ്രപ്രദേശില്‍ ട്രെയിന് തീപിടിച്ച് 23 പേര്‍ മരിച്ചു.

ആന്ധ്രാപ്രദേശിലെ അനന്ത്പൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിന് തീ പിടിച്ച് 23 പേര്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.നന്ദേദ്-ബാംഗ്ലൂര്‍ എക്‌സ്പ്രസാണ് (16594) അപകടത്തില്‍പ്പെട്ടത്.ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ പുട്ടപ്പര്‍ത്തിക്കടുത്ത് കൊത്തച്ചെരുവ് റെയില്‍വെ സ്‌റ്റേഷന് അടുത്തു വച്ചാണ് തീപ്പിടിത്തമുണ്ടായത്. ട്രെയിനിന്റെ എസി ബി1 കോച്ചിലാണു തീ പിടിത്തമുണ്ടായത്.ആ സമയം 72 പേര്‍ കോച്ചിലുണ്ടായിരുന്നുവെന്നാണ് വിവരം.അപകടം നടക്കുമ്പോൾ യാത്രക്കാരില്‍ ഏറെപ്പേരും നല്ല ഉറക്കത്തിലായിരുന്നു.അഗ്‌നിബാധകണ്ടു യാത്രക്കാരില്‍ ചിലര്‍ ട്രെയിനില്‍നിന്ന് എടുത്തു ചാടിയതായും റിപ്പോര്‍ട്ടുണ്ട്. അപകടമുണ്ടായ കോച്ച് പൂര്‍ണമായും കത്തിനശിച്ചു.അപകടകാരണത്തെ കുറിച്ച് റെയില്‍വെ ഔദ്യോഗികമായി വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
train accident andhrapradesh tain accident ananthpur

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are