ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കുന്നു

ന്യൂഡല്‍ഹി: ശമ്പള പരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് പൊതുമേഖലാ ബങ്കുകളിലെ ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കുന്നു. ഒന്‍പത് പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരും ഓഫീസര്‍മാരുമാണ് പണിമുടക്കുന്നതെന്ന് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് കണ്‍വീനര്‍ സി എച്ച് വെങ്കിടാചലം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ളവ പണിമുടക്കിനെക്കുറിച്ച് നേരത്തെതന്നെ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ 27 പൊതുമേഖലാ ബാങ്കുകളില്‍ എട്ടുലക്ഷത്തോളം ജീവനക്കാരാണ് ജോലിചെയ്യുന്നത്. 50,000 ത്തോളം ബ്രാഞ്ചുകള്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് രാജ്യത്തിന്റെ വിവധ ഭാഗങ്ങളിലുണ്ട്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are