ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാന, ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു

ന്യുഡല്‍ഹി: ശൈത്യകാലം ശക്തിപ്രാപിച്ചതോടെ ഡല്‍ഹി നിവാസികളുടെ യാത്രാദുരിതവും ആരംഭിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ കാഴ്ചപരിധി 50 മീറ്ററില്‍ താഴെയെത്തി .ഇതോടെ ആറുമണിവരെ വിമാനസര്‍വീസുകള്‍ പൂര്‍ണ്ണമായി തടസ്സപ്പെട്ടു. പത്തുമണിവരെ സര്‍വീസുകള്‍ നിയന്ത്രിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍വീസുകള്‍ വൈകുന്നത് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബഹളത്തിനിടയാക്കി. വിമാനം വൈകുന്ന കാര്യം അറിയിച്ചില്ലെന്ന് ആരോപിച്ചാണ് യാത്രക്കാര്‍ ബഹളം വച്ചത്. നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. പലതും വൈകിയാണ് സര്‍വീസ് നടത്തുന്നതെന്ന് റെയില്‍വേ അറിയിച്ചു.


delhi fog flights late trains late fog dense fog


- See more at: http://beta.mangalam.com/latest-news/129186#sthash.a4HLvDWd.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are