സ്വവര്‍ഗരതി നിയമവിരുദ്ധം,​ ക്രിമിനല്‍ കുറ്റം: സുപ്രീംകോടതി

ന്യുഡല്‍ഹി: സ്വവര്‍ഗാനുരാഗം ഇന്ത്യയില്‍ നിയമപരമായി തെറ്റാണെന്ന് സുപ്രീം കോടതി അസന്നിഗ്ധമായി ഉത്തരവിട്ടു. പ്രകൃതിവിരുദ്ധ സ്വവര്‍ഗാനുരാഗത്തിനെതിരെ നടപടി സ്വീകരിക്കാനുള്ള 377ാം വകുപ്പ് നിലനില്‍ക്കുന്നതാണെന്നും ജസ്റ്റീസ് ജി.എസ് സിംഗ്‌വി, ജസ്റ്റീസ് എസ്.ജെ മുഖോപധ്യായ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന 2009ലെ ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്. ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയതായും സുപ്രീം കോടതി വ്യക്തമാക്കി. ഭരണഘടന മറികടന്ന് ഉത്തരവിടാന്‍ കഴില്ല. പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി പരാമര്‍ശിച്ചു.

സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. സ്വവര്‍ഗ വിരുദ്ധ നിയമം ബ്രിട്ടീഷ് കോളനിവാഴ്ചയുടെ ഫലമാണെന്നും സ്വതന്ത്ര ഇന്ത്യയില്‍ ഇത് തുടരുകയായിരുന്നു. എന്നാല്‍ സ്വവര്‍ഗരതിയോട് സഹിഷ്ണുത മനോഭാവം ഉള്ളവരാണ് ഭാരതീയരെന്നും കേന്ദ്രം വാദിച്ചു.

പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം സ്വകാര്യതയുടെ ഭാഗമാണെന്നും കുറ്റകരല്ലെന്നുമായിരുന്നു ഹൈക്കോടതി വിധി. നാസ് ഫൗണ്ടേഷന്റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. ഇതിനെതിരെ ഹിന്ദു-ക്രിസ്ത്യന്‍, മുസ്ലീം മത, സാമൂഹ്യ, രാഷ്ട്രീയ സംഘടനകളും ബാബ രാംദേവ്, ബിജെപി നേതാവ് ബി.പി സിംഗാള്‍ തുടങ്ങിയവരും അപ്പീലുമായി രംഗത്തെത്തിയിരുന്നു. പതിനഞ്ചിലധികം ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സ്വവര്‍ഗ ലൈംഗികത ഭാരത സംസ്‌കാരത്തിനും ധാര്‍മ്മികതയ്ക്കും യോജിച്ചതല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

വിരമിക്കല്‍ ദിവസം പരിഗണിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് സിംഗ്‌വി ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. ഐപിസി 377 പ്രകാരം സ്വവര്‍ഗ ലൈംഗികത കുറ്റകരവും ജീവപര്യന്തം തടവു വരെ ശിക്ഷ വിധിക്കാവുന്നതുമാണ്. 13 വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അന്തിമ വിധി വരുന്നത്.

 

 

gay sex homosxuality ction 377 supreme court

- See more at: http://beta.mangalam.com/latest-news/127424#sthash.2AtWLmva.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are