തേജ്പാലിനെ 12 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

പനാജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെ ഗോവ കോടതി 12 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 10 ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷമാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തേജ്പാലിനെ റിമാന്‍ഡ് ചെയ്തത്. തേജ്പാലിനെ ജാമ്യത്തില്‍ വിട്ടാല്‍ തനിക്കെതിരെ മൊഴി നല്‍കിയ പരാതിക്കാരിയെയും സാക്ഷികളെയും ഭീഷണിപ്പെടുത്തി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുമെന്ന് കോടതിയില്‍ ഗോവ പോലീസ് വാദിച്ചു. കഴിഞ്ഞ മാസം ഗോവയിലെ റിസോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നവംബര്‍ 30നാണ് തേജ്പാലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനത്തെ കൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 241, 342 വകുപ്പുകളും തേജ്പാലിനെതിരെ ഗോവ പോലീസ് ചുമത്തിയിട്ടുണ്ട്. പരാതിക്കാരി, 3 സാക്ഷികള്‍, തെഹല്‍ക മുന്‍ മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരി എന്നിവരുടെ മൊഴികള്‍ ഇതിനോടകം തന്നെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ അന്വേഷണസംഘം രേഖപ്പെടുത്തിക്കഴിഞ്ഞു.
tarun tejpal teejpal tehelka tehelka case shoma chowdhari

Read more at: http://www.indiavisiontv.com/2013/12/11/286425.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are