പാചകവാതക സിലിണ്ടറിന്റെ വില 3.46 രൂപ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ഗാര്‍ഹികഉപയോഗത്തിനുള്ള പാചകവാതകസിലിണ്ടറിന് വീണ്ടും വില വര്‍ധിച്ചു.സിലിണ്ടറിന് 3 രൂപ 46 പൈസയാണ് വര്‍ധനവ്.ഡീലര്‍മാരുടെ കമ്മീഷന്‍ തുക 9ശതമാനത്തില്‍ കൂടുതല്‍ വര്‍ധിച്ചതാണ് കാരണം.ഇതോടെ സബ്‌സിഡി സിലിണ്ടര്‍ ഒന്നിന് 413.96 രൂപ നല്‍കേണ്ടി വരും. ജീവനക്കാരുടെ വേതനമുള്‍പ്പെടെ പരിഷ്‌ക്കരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് വിലവര്‍ധനവെന്ന് പെട്രോളിയം മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.സബ്‌സിഡിയില്ലാത്ത സിലിണ്ടറുകളുടെ വിലയില്‍ മാറ്റമുണ്ടാവില്ല. കഴിഞ്ഞ ഒക്ടോബറിലാണ് അവസാനമായി പാചകവാതക വില വര്‍ധിപ്പിച്ചത്. 399ല്‍ നിന്നും 410.50 രൂപയായിട്ടായിരുന്നു വര്‍ധന. സിലിണ്ടര്‍ ഒന്നിന് 40.71 രൂപയാണ് വിതരണക്കാരുടെ പുതുക്കിയ കമ്മീഷന്‍. ഓരോ ആറ് മാസവും തങ്ങളുടെ കമ്മീഷന്‍ പുനരവലോകനം ചെയ്യണമെന്നാണ് വിതരണക്കാരുടെ ആവശ്യം. സബ്‌സിഡി നിരക്കില്‍ പ്രതിവര്‍ഷം 6 സിലിണ്ടറുകള്‍ മാത്രമേ നല്‍കൂവെന്ന് കേന്ദ്രസര്‍ക്കാര്‍ 2012 സെപ്തംബറില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് അധികമായി മൂന്ന് സിലിണ്ടറുകള്‍ കൂടി അനുവദിക്കാന്‍ 2013 ജനുവരിയില്‍ കേന്ദ്രം തയ്യാറായി. പാചകവാതകത്തിന് നൂറ് രൂപയും വര്‍ദ്ധിപ്പിക്കണമെന്ന് കിരീത് പരേഖ് സമിതി കഴിഞ്ഞ സെപ്തംബറില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് നൂറുരൂപ വര്‍ധിപ്പിക്കണം. കൂടാതെ അടുത്ത മൂന്ന് വര്‍ഷത്തേക്ക് പാചകവാതകത്തിന് 25 ശതമാനം വില വര്‍ധിപ്പിക്കണമെന്നും സബ്‌സിഡി പൂര്‍ണമായും എടുത്തുമാറ്റണമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നു. രൂപയുടെ മൂല്യം തിരിച്ചുപിടിക്കുന്നതിനും ധനക്കമ്മി കുറയ്ക്കുന്നതിനും വിലവര്‍ധന അത്യാവശ്യമാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍.


LPG LPG price gas subsidy gas agents

Read more at: http://www.indiavisiontv.com/2013/12/10/286116.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are