മിസോറാമില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; കോണ്‍ഗ്രസിന് മുന്‍തൂക്കം

എയ്‌സ്വാള്‍: കോണ്‍ഗ്രസിന് ആശ്വാസ ജയം നല്‍കുമെന്ന സൂചനയുമായി മിസോറാമില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 40 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യഫല സൂചനകള്‍ പുറത്തുവന്ന 14 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 12 ഇടങ്ങളില്‍ ലീഡ് ചെയ്യുന്നു. മിസോ നാഷണല്‍ ഫ്രണ്ട് രണ്ടു സീറ്റുകളിലും ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ലാല്‍ തന്‍വാലയും 11 മന്ത്രിമാരും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. നാഷണലിസ്റ്റ് പാര്‍ട്ടി പ്രസിഡന്റ് ലാലദൗമ, മിസോ നാഷണല്‍ ഫ്രണ്ട് തലവന്‍ സോറംതംഗ, മിസോറം പീപ്പിള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ലാല്‍മംഗിയ സെയ്‌ലോ എന്നിവരുള്‍പ്പെടെ 142 പേരാണ് മത്സരംഗത്തുണ്ടായിരുന്നത്. - See more at: http://beta.mangalam.com/latest-news/126648#sthash.fGj7uH3f.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are