ആരുഷിയെക്കുറിച്ച് പുസ്തകോ സിനിമയോ അനുവദിക്കില്ല ; തല്‍വാര്‍ ദമ്പതികള്‍

ഗാസിയാബാദ്: കൊല്ലപ്പെട്ട ആരുഷിയെക്കുറിച്ച് പുസ്തകോ സിനിമയോ അനുവദിക്കില്ലെന്ന് തല്‍വാര്‍ ദമ്പതികള്‍ അറിയിച്ചു. തങ്ങളുടെ അനുവാദമില്ലാതെ ആരെങ്കിലും അത്തരമൊരു ഉദ്യമത്തിന് മുതിര്‍ന്നാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തല്‍വാര്‍ ദമ്പതികള്‍ അഭിഭാഷകന്‍ മുഖേന ഇക്കാര്യമറിയിച്ചു. മകളുടെ കഥ ഉപയോഗിച്ച് പണമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

ആരുഷിയെയും വീട്ടുജോലിക്കാരന്‍ ഹേംരാജിനെയും കൊല ചെയ്ത കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച് ജയിലിലടക്കപ്പെട്ടിരിക്കുകയാണ് തല്‍വാര്‍ ദമ്പതികള്‍. ദേശീയ, അന്തര്‍ദേശീയ ചലച്ചിത്ര പ്രവര്‍ത്തകര്‍ ആരുഷി വധം സിനിമയാക്കുമെന്നും എഴുത്തുകാര്‍ പുസ്തകം രചിക്കുമെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന സാഹചര്യത്തിലാണ് തല്‍വാര്‍ ദമ്പതികളുടെ അഭിഭാഷകന്‍ മനോജ് ശിശോദിയ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

 

 

aarushi murder aarushi talwar aarushi talwar murder film nupur talwar rajesh talwar

- See more at: http://anweshanam.com/index.php/hottopic/news/19920#sthash.B6v9blM1.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are