പൊലീസ് സ്റ്റേഷനുകള്‍ സി.സി.ടി.വി നിരീക്ഷണത്തിലാക്കാന്‍ അമിക്കസ് ക്യുറി നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് അമിക്കസ് ക്യൂറി. മനുഷ്യാവകാശ കമ്മീഷനുകള്‍ ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കണം. എല്ലാ ജില്ലകളിലും മൂന്ന് മാസത്തിനകം മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണമെന്നും അമിക്കസ് ക്യൂറി നിര്‍ദ്ദേശിച്ചു. കസ്റ്റഡി പീഡനക്കേസ് നിയന്ത്രിക്കുന്നതിനുള്ള നിര്‍ദ്ദേങ്ങളടങ്ങിയ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശങ്ങളുള്ളത്. കസ്റ്റഡി പീഡനങ്ങളും കസ്റ്റഡി മരണങ്ങളും നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗരേഖകളും ഉത്തരവുകളും ഫലപ്രദമായി എങ്ങനെ നടപ്പാക്കാമെന്ന നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഭിഷേക് മനു സിംഗ്‌വി സമര്‍പ്പിച്ചു. കസ്റ്റഡി പീഡനങ്ങള്‍ നിയന്ത്രിക്കുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മേല്‍നോട്ടം വഹിക്കണം. ഇതിനായി എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. ലോക്കപ്പ്, പ്രതികളും പോലീസും തമ്മില്‍ ആശയ വിനിമയം നടത്തുന്ന ഇടങ്ങള്‍ തുടങ്ങി സ്‌റ്റേഷനുകളിലെ എല്ലാ കോണുകളും ദിവസത്തില്‍ 24 മണിക്കൂറും നിരീക്ഷണ വലയത്തില്‍ വരുന്ന വിധത്തില്‍ ക്യാമറകള്‍ സ്ഥാപിക്കണം. ഈ ക്യാമറകളിലെ ദൃശ്യങ്ങള്‍ ഒരു വര്‍ഷത്തേക്ക് നശിപ്പിക്കരുത്. ഇവ നിശ്ചിത ഇടവേളകളില്‍ മനുഷ്യാവകാശ കമ്മീഷന്‍ കൃത്യമായി പരിശോധിച്ച് കാര്യങ്ങള്‍ ഉറപ്പു വരുത്തണം. ഒരു വര്‍ഷം കൊണ്ട് രണ്ട് ഘട്ടങ്ങളായി രാജ്യത്തെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറ സംവിധാനം നിലവില്‍ കൊണ്ടുവരണമെന്നും ആദ്യ ഘട്ടത്തില്‍ 50 ശതമാനം സ്റ്റേഷനുകളില്‍ സംവിധാനം നിലവില്‍ വരുത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് സ്‌റ്റേഷനുകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. മാധ്യമ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരുമായിരിക്കണം ഈ സമിതിയില്‍ ഉണ്ടാകേണ്ടത്. പ്രധാന പോലീസ് സ്‌റ്റേഷനുകളെ മാധ്യമ ഓഡിറ്റിംഗിനു വിധേയമാക്കണം. മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളെയും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലും മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലകളില്‍ പ്രത്യേക മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവും ഇതുവരെ പാലിക്കപ്പെട്ടില്ല. മൂന്ന് മാസത്തിനകം ഈ നിര്‍ദ്ദേശം നടപ്പില്‍ വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.amicus curiae custody murder 

Read more at: http://www.indiavisiontv.com/2013/11/30/281809.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are