നരേന്ദ്ര മോഡിയുടെ കസേരയ്‌ക്കു നാലു ലക്ഷം

modi-chair

ആഗ്ര: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി ഏതാനം മിനിറ്റുകള്‍ ഇരുന്ന കസേരയ്ക്ക് നാല് ലക്ഷം രൂപ വാഗ്ദാനം. ആഗ്രയിലെ ഒരു ചടങ്ങില്‍ മോദിയിരുന്ന കസേരയാണ് ലേലത്തില്‍ എടുക്കാന്‍ ബിജെപി നേതാക്കന്മാര്‍ രംഗത്തെത്തിയത്. ആഗ്രയില്‍ നടന്ന വിജയ് ശംഖുനാദം റാലിയില്‍ മോദിയിരുന്ന കസേര ആവശ്യപ്പെട്ട് ബിജെപി നേതാക്കന്മാര്‍ രംഗത്തെത്തിയതോടെയാണ് സംഭവങ്ങള്‍ തുടങ്ങിയത്.

ബിജെപി അംഗംകൂടിയായ ഉപാധ്യയയുടേതായിരുന്നു കസേര. ഇയാള്‍ കസേര വില്‍ക്കുന്നില്ലെന്ന് പറഞ്ഞതോടെ അതിന് ആവശ്യക്കാര്‍ കൂടി. ആദ്യഘട്ടത്തില്‍ രണ്ടായിരം രൂപയാണ് കസേരയ്ക്ക് വാഗ്ദാനം ചെയ്തത്. എന്നാല്‍ ലേലംവിളി മുറുകി 4.21 ലക്ഷം രൂപ വരെയെത്തി. മൂന്ന്  ലക്ഷം വരെ വാഗ്ദാനം ചെയ്ത ബിജെപി നേതാക്കന്മാര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ബിജെപി എംഎല്‍എ ജഗന്‍ പ്രസാദാണ് ലേലത്തില്‍ പങ്കെടുത്ത മുതിര്‍ന്ന ബിജെപി നേതാവ്. കൂടാതെ രാംശങ്കര്‍ കഠാരിയ, യോഗേന്ദ്ര ഉപാധ്യയ എന്നി ബിജെപി നേതാക്കന്മാര്‍ ലേലത്തില്‍ പങ്കെടുത്തു. അതേസമയം മോദിയിരുന്ന കസേര ലേലം ചെയ്തത് ബിജെപിയുടെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് മുതിര്‍ന്ന നേതാക്കന്മാര്‍ വാദിച്ചു. മാധ്യമങ്ങള്‍ ഈ വിഷയത്തെ പാര്‍ട്ടിക്കെതിരായി ഉയര്‍ത്തി കാട്ടുമെന്നും ബിജെപി നേതാവ് ലക്ഷ്മികാന്ത് വാജ്പേയി പറഞ്ഞു.

 

 

narendra modi's chair narendra modi modi's chair at agra rally Upadhyaya

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are