തെഹല്‍ക്ക മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരി രാജിവെച്ചു

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തരുണ്‍ തേജ്പാലിനെ സംരക്ഷിക്കുന്നതായി ആരോപണമുയര്‍ന്നതിനെതുടര്‍ന്ന് തെഹല്‍ക്ക മാനേജിങ് എഡിറ്റര്‍ സ്ഥാനം ഷോമ ചൗധരി രാജിവെച്ചു. പൊതുസമൂഹത്തില്‍ തെഹല്‍ക്കയ്ക്കുള്ള പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഷോമയുടെ രാജി.

തേജ്പാലിനെതിരെ പത്രപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ ഷോമ നടപടിയെടുത്തില്ലെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. തരുണിന് അനുകൂലമായി അവര്‍ നിലപാടെടുത്തെന്നും വിമര്‍ശിക്കപ്പെട്ടു.

അതേസമയം, പീഡനത്തിന് ഇരയായ പത്രപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് ഷോമ ചൗധരി വ്യക്തമാക്കി. മാധ്യമങ്ങളില്‍ വരുന്ന ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. 

ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പത്രപ്രവര്‍ത്തകയാണ് ആരോപണമുന്നയിച്ചത്. പത്രപ്രവര്‍ത്തകയുടെ അമ്മ കഴിഞ്ഞദിവസം കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമുണ്ടായി. തേജ്പാലിന്റെ മകള്‍ വീട്ടിലെത്തി കേസിന്റെ വിവരങ്ങള്‍ തേടിയത് ചോദ്യം ചെയ്താണ് അവര്‍ പരാതിയുന്നയിച്ചത്. 

ചോദ്യംചെയ്യുന്നതിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഹാജരാകണമെന്ന് തരുണ്‍ തേജ്പാലിനോട് ഗോവ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, ആരോപണമുന്നയിച്ച പത്രപ്രവര്‍ത്തക പനാജിയില്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരായി മൊഴിനല്‍കി. 

 

 

tehelka tehelka case tehelka managing editor shoma chowdhari tehelka editor tarun tejpal shoma resigned shoma chowdhari resigned

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are