തെഹല്‍ക കേസ്: തേജ്പാലിന് ഗോവ പോലീസ് സമന്‍സ് അയച്ചു

mangalam malayalam online newspaper

മുംബൈ: സഹപ്രവര്‍ത്തകയെ ലൈംഗികമായി അതിക്രമിച്ചുവെന്ന പരാതിയില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെ പോവ പോലീസ് സമന്‍സ് അയച്ചു. പനാജിയിലെ ഡോണ പോള ക്രൈംബ്രാഞ്ച് സ്‌റ്റേഷനില്‍ എത്രയും വേഗം നേരിട്ട് ഹാജരാകാനാണ് സമന്‍സ്. അല്ലാത്ത പക്ഷം തേജ്പാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നും സമന്‍സില്‍ പറയുന്നു.

അതേസമയം, തേജ്പാല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തില്‍ പോലീസിനു മുമ്പാകെ ഹാജരാകില്ലെന്നും സൂചനയുണ്ട്. തേജ്പാലിന്റെ അപേക്ഷയില്‍ ഡല്‍ഹി, ഗോവ സര്‍ക്കാരുകള്‍ ഇന്ന് നിലപാട് അറിയിക്കും.

അതിനിടെ, തേജ്പാലിനെതിരെ പെണ്‍കുട്ടിയുടെ മാതാവ് ഡല്‍ഹി പോലീസില്‍ പരാതി നല്‍കി. തേജ്പാലും കുടുംബവും തന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി.

 

tehelka case tarun tejpal tehelka editor tarun tejpal goa police

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are