കാഞ്ചി ശങ്കരരാമന്‍ വധകേസ്: പ്രതികളെ വെറുതെ വിട്ടു

പുതുച്ചേരി: കാഞ്ചി ശങ്കരരാമന്‍ വധക്കേസില്‍ മഠാധിപതി കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിയുള്‍പ്പെടെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. കേസില്‍ പ്രതികള്‍ക്കെതിരെ മതിയായ തെളിവുകളില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് 23 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയത്. പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതിനാല്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസില്‍ ആറ്, ഏഴ് പ്രതികളെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചതായും കോടതി നിരീക്ഷിച്ചു.
ഒമ്പതു വര്‍ഷത്തോളം നീണ്ട വിചാരണക്കോടുവിലാണ് പുതുച്ചരേി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സി.എസ് മുരുകനാണ് കേസില്‍ വിധി പറഞ്ഞത്.
കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിയും, ഇളയമഠാധിപതി വിജേന്ദ്ര സരസ്വതിയുമായിരുന്നു കേസില്‍ ഒന്നും രണ്ടും പ്രതികള്‍.
2004 സെപ്തംബര്‍ മൂന്നിനാണ് കാഞ്ചീപുരം ശ്രീവരദരാജ പെരുമാള്‍ ക്ഷേത്ര മാനേജര്‍ ശങ്കര രാമനെ ഓഫീസിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.Sankararaman murder case Jayendra Saraswathi Vijayendrain Kanchi Shankaracharya kanchi mutt

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are