ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് വീണ്ടും സുപ്രീം കോടതി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കേണ്ടെന്ന് വീണ്ടും സുപ്രീംകോടതിയുടെ പരാമര്‍ശം. നിയമത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും കോടതി നിര്‍ദേശിച്ചു. എതെങ്കിലും കാരണത്താല്‍ ആധാര്‍ അസാധുവായാല്‍ ആധാര്‍ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ ഗതിയെന്താകുമെന്നും കോടതി ചോദിച്ചു. ആധാര്‍ നിര്‍ബന്ധമാക്കണമെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. പാചകവാതകത്തിന് അടക്കം ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ആധാറിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്നും നിര്‍ദ്ദേശിച്ച് സുപ്രീംകോടതി സെപ്തംബറില്‍ ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ആധാര്‍ കാര്‍ഡ് എടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് വ്യക്തികളാണ്. അത് വ്യക്തി സ്വാതന്ത്ര്യത്തില്‍പ്പെടുന്ന കാര്യമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. പാചക വാതക സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ കോടതി ഉത്തരവ് സര്‍ക്കാര്‍ പദ്ധതികളെ സാരമായി ബാധിച്ചതിനെ തുടര്‍ന്ന് ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും നല്‍കാനുദ്ദേശിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ ആണ് ആധാര്‍. ഇത് യു.ഐ.ഡി. (യുണീക്ക് ഐഡന്റിറ്റി) എന്നും അറിയപ്പെടുന്നു. വ്യക്തികളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ക്കു പുറമേ വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയില്‍ ശേഖരിക്കുന്നു.aadhar card uid supreme court unique identity aadhar card compulsory

Read more at: http://www.indiavisiontv.com/2013/11/26/280461.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are