നിഷേധ ബട്ടണ്‍: വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ നിഷേധ വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍പട്ടികയില്‍ അവസരം നല്‍കുന്ന 'നണ്‍ ഓഫ് ദ എബൗ ഓപ്ഷന്‍' (നോട്ട) ഐശ്ചികത്തിന് ഭൂരിപക്ഷം ലഭിച്ചാല്‍ ആ മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തം നിര്‍ദേശം പുറപ്പെടുവിക്കുന്നതിലും ഉചിതം പാര്‍ലമെന്റ് നിയമഭേദഗതി കൊണ്ടുവരുന്നതാണെന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റീസ് പി.സദാശിവം അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നോട്ട അടുത്തിടെ കൊണ്ടുവന്ന പരിഷ്‌കാരമാണെന്നും ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് കാണേണ്ടിയിരിക്കുവെന്നും കോടതി നിരീക്ഷിച്ചു.

മത്സരിക്കുന്ന സ്ഥാനാര്‍ഥികളേക്കാള്‍ കുടുതല്‍ വോട്ട് 'നോട്ട'യ്ക്ക ലഭിച്ചാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി. വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ജഗന്‍നാഥ് എന്നയാളാണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. സെപ്തംബര്‍ 27നാണ് സുപ്രീം കോടതി അസാധു വോട്ടിന് അനുമതി നല്‍കിയത്. സ്ഥാനാര്‍ഥികളോട് അതൃപ്തിയുണ്ടെങ്കില്‍ അസാധു രേഖപ്പെടുത്താമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. അസാധു വോട്ടിന് ഭുരിപക്ഷം ലഭിച്ചാല്‍ ഏറ്റവുമധികം വോട്ട് ലഭിച്ച സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കാമെന്നും കോടതി ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും ഇതിനോട് യോജിക്കുകയായിരുന്നു.

 

 

NOTA NOTA option None Of The Above Option 

- See more at: http://beta.mangalam.com/latest-news/121501#sthash.vYXmkrbn.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are