ആരുഷി വധം: മാതാപിതാക്കള്‍ കുറ്റക്കാര്‍

ന്യൂദല്‍ഹി: വിവാദമായ ആരുഷി തല്‍വാര്‍, ഹേമരാജ് വധക്കേസില്‍ ആരുഷിയുടെ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് കോടതി. കേസ് പരിഗണിച്ച ഗാസിയാബാദ് പ്രത്യകേ സി.ബി.ഐ കോടതിയാണ് രാജേഷ് തല്‍വാറും നൂപൂര്‍ തല്‍വാറും കുറ്റക്കാരാണെന്ന് കണ്ടത്തെിയത്. ഇവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.
സാഹചര്യത്തെളിവുകള്‍ പരിഗണിച്ചാണ് കോടതി ഇവര്‍ കുറ്റക്കാരാണെന്ന് വിധിച്ചത്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് തല്‍വാര്‍ ദമ്പതിമാരുടെ അഭിഭാഷകന്‍ പറഞ്ഞു.
2008 മേയ് 15ന് അര്‍ധരാത്രിയിലാണ് 14 കാരി ആരുഷി കൊല്ലപ്പെട്ടത്. വീട്ടുവേലക്കാരന്‍ ഹേമരാജിന്‍െറ മൃതദേഹം പിറ്റന്നേ് വീടിന്‍െറ ടെറസില്‍നിന്ന് കണ്ടത്തെി. കേസ് അന്വേഷിച്ച ഉത്തര്‍പ്രദേശ് പൊലീസ് മേയ് 23ന് രാജേഷ് തല്‍വാറിനെ അറസ്റ്റ് ചെയ്തു. മേയ് 31ന് കേസ് സി.ബി.ഐക്ക് കൈമാറി.
സി.ബി.ഐ അന്വേഷണത്തില്‍ തല്‍വാര്‍ ദമ്പതികളുടെ ക്ളിനിക്കിലെ സഹായി കൃഷ്ണ താഡറായ്, തല്‍വാറിന്‍െറ അയല്‍വാസിയുടെ വീട്ടുവേലക്കാരന്‍ വിജയ് മണ്ഡല്‍, തല്‍വാറിന്‍െറ സുഹൃത്തിന്‍െറ സഹായി രാജ്കുമാര്‍ എന്നിവരിലേക്കും സംശയം നീണ്ടു. 2012 ഏപ്രില്‍ 30നാണ് നുപൂര്‍ തല്‍വാറിനെ അറസ്റ്റ് ചെയ്തത്. തുടക്കം മുതല്‍ കേസിന് വലിയ മാധ്യമ ശ്രദ്ധ കിട്ടിയിരുന്നു. കേസിനെക്കുറിച്ച് അതിശയോക്തി കലര്‍ത്തിയ റിപ്പോര്‍ട്ടുകളും ഊഹാപോഹങ്ങളും പടച്ചുവിട്ട മാധ്യമങ്ങള്‍ക്ക് 2009 ആഗസ്റ്റില്‍ സുപ്രീംകോടതി നിയന്ത്രണമേര്‍പ്പെടുത്തുക വരെ ചെയ്തിരുന്നു.aarushi talwar aarushi murder aarushi murder case rajesh talwar nupur talwar aarushi-hemraj twin murder case

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are