ആരുഷി തല്‍വാര്‍ വധക്കേസില്‍ വിധി അല്‍പ്പ സമയത്തിനകം

ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ആരുഷി-ഹേംരാജ് കൊലപാതകക്കേസില്‍ ഗാസിയാബാദിലെ പ്രത്യേക സി.ബി.ഐ. കോടതി തിങ്കളാഴ്ച വിധിപറയും.

ഡല്‍ഹിക്കടുത്ത് നോയിഡയിലെ രാജേഷ്-നൂപുര്‍തല്‍വാര്‍ ഡോക്ടര്‍ദമ്പതിമാരുടെ ഏകമകള്‍ ആരുഷി (14)യും വീട്ടുജോലിക്കാരന്‍ ഹേംരാജും (45) കൊല്ലപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തന്നെയാണ് പ്രതികള്‍. 2008 മെയ് 15-നും 16-നുമാണ് നോയിഡയിലെ ജല്‍വായു വിഹാറിലെ വീട്ടില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

നിരവധി വഴിത്തിരിവുകളിലൂടെയാണ് ഈ കേസ് കടന്നുപോയത്. ആദ്യം ഉത്തര്‍പ്രദേശ് പോലീസും പിന്നീട് സി.ബി.ഐ.യുമാണ് കേസ് അന്വേഷിച്ചത്. ആരുഷിയുടെ പിതാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. പിന്നീട് വീട്ടുജോലിക്കാരിലേക്കും പെണ്‍കുട്ടിയുടെ അമ്മയിലേക്കും അന്വേഷണം എത്തി. പെണ്‍കുട്ടിയെ കൊന്നശേഷം ഹേംരാജ് രക്ഷപ്പെട്ടുവെന്നാണ് ആദ്യം ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞത്. എന്നാല്‍ പിറ്റേദിവസം ഹേംരാജിന്റെ മൃതദേഹം വീട്ടിലെ ടെറസില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ പിതാവാണ് പ്രതിയെന്ന നിലയിലായി പിന്നീട് അന്വേഷണം. പെണ്‍കുട്ടിയെയും ജോലിക്കാരനെയും 'അരുതാത്ത നിലയില്‍' കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ കൊണ്ടാടുകയും ചെയ്തു.

തങ്ങളുടെ സാമൂഹികപദവിക്ക് കോട്ടംതട്ടുമെന്ന് ആരോപിച്ച് 2009-ല്‍ ഡോക്ടര്‍ദമ്പതിമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഈ വിഷയം മാധ്യമങ്ങള്‍ അതിവൈകാരികമായി കൈകാര്യം ചെയ്യുന്നത് കോടതി വിലക്കിയിരുന്നു.

ഇതിനിടെ കേസ് സി.ബി.ഐ.ക്ക് കൈമാറി. തല്‍വാര്‍ ദമ്പതിമാരുടെ സഹായികളാണ് കൊലപാതകം നടത്തിയതെന്നാണ് ആദ്യ സി.ബി.ഐ. സംഘം കണ്ടെത്തിയത്. എന്നാല്‍ ഇത് സി.ബി.ഐ. ഡയരക്ടര്‍ അശ്വനികുമാര്‍ തള്ളി. പിന്നീട് തല്‍വാര്‍മാരാണ് കൊലപാതകത്തിനു പിന്നിലെന്ന കണ്ടെത്തലില്‍ സി.ബി.ഐ. എത്തി.

15 മാസത്തെ വിചാരണയ്‌ക്കൊടുവിലാണ് പ്രത്യേക ജഡ്ജി എസ്. ലാല്‍ വിധിപറയുന്നത്. ഇദ്ദേഹം അടുത്തുതന്നെ വിരമിക്കും.aarushi talwar aarusshi murder case nupur talwar rajesh talwar aarushi verdict

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are