വിവരങ്ങള്‍ കൈമാറാമെന്ന് തെഹല്‍ക്ക മാനേജിങ് എഡിറ്റര്‍

ന്യൂഡല്‍ഹി: എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന കേസില്‍ വേണ്ട വിവരങ്ങള്‍ കൈമാറാമെന്ന് തെഹല്‍ക്ക മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരി. ഇതിനുവേണ്ടി അന്വേഷണോദ്യോഗസ്ഥരെ കാണുമെന്നും അവര്‍ പറഞ്ഞു. അന്വേഷണവുമായി തെഹല്‍ക്ക സഹകരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഗോവ പോലീസ് പറഞ്ഞിരുന്നു. തരുണ്‍ തേജ്പാല്‍ മാനഭംഗം ചെയ്യാന്‍ ശ്രമിച്ച യുവതി അയച്ച ഇ-മെയിലും ഇതു സംബന്ധിച്ച് തേജ്പാല്‍ നല്‍കിയ വിശദീകരണത്തിന്റെയും കോപ്പികള്‍ ആവശ്യപ്പെട്ടെങ്കിലും തെഹല്‍ക്ക ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് ഗോവ പോലീസ് പറഞ്ഞത്.

ഞാന്‍ പോലീസുമായി സഹകരിക്കുന്നില്ലെന്ന മാധ്യമവാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്. കേസിന്റെ തുടക്കം മുതല്‍ തന്നെ ഞാന്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. അന്വേഷണോദ്യോഗസ്ഥരെ നേരില്‍ കാണുമെന്ന് ഇന്നലെ തന്നെ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഞാന്‍ തെളിവു നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണത്തില്‍ കഴമ്പില്ല. എഡിറ്ററോട് രാജിവച്ച് ക്ഷമാപണം നടത്താന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.

കേസന്വേഷണത്തിന്റെ ഭാഗമായി ഗോവ പോലീസ് ഡെല്‍ഹിയിലെത്തിയിട്ടുണ്ട്.tehelka case thehelka case Shoma Chaudhury Tarun Tejpal Tarun Tejpal arrested tehelka managing director

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are