ഗോവ ചലച്ചിത്രമേളയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

പനാജി: തെഹല്‍കയ്ക്കു പിന്നാലെ ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവവും പീഡനാരോപണത്തിന്റെ നിഴലില്‍. പ്രോഗ്രാമറായിരുന്ന ജെ.എന്‍.യു. വിദ്യാര്‍ഥിനിയാണ് ഡെപ്യൂട്ടി ഡയറക്ടറുടെ റാങ്കിലുള്ള മുതിര്‍ന്ന ഐ.എഫ്.എഫ്.ഐ. ഉദ്യോഗസ്ഥന്‍ ലൈംഗികച്ചുവയുള്ള സംഭാഷണത്തിലൂടെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിപ്പെട്ടത്.

കാബിനിലേക്കു വിളിച്ചുവരുത്തിയശേഷം ലൈംഗിക ബന്ധത്തിന് പരോക്ഷമായി ക്ഷണിക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥന്‍ സംസാരിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഈ മാസം 16-നാണ് സംഭവം. പിറ്റേന്ന് പെണ്‍കുട്ടി പരാതി നല്‍കി. 

സ്ത്രീകള്‍ ജോലി ചെയ്യുന്നിടത്തെ ദൃശ്യങ്ങള്‍ കാണാന്‍ ഉദ്യോഗസ്ഥന്‍ സി.സി.ടി.വി. സംവിധാനം ദുരുപയോഗം ചെയ്യുന്നതായും പെണ്‍കുട്ടി പരാതിയില്‍ ആരോപിച്ചു. സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടി രാജിവെച്ച് ഗോവയില്‍നിന്ന് മടങ്ങി. 

ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഐ.എഫ്.എഫ്. ഐ. ഡയറക്ടറേറ്റ് രൂപവത്കരിച്ച മൂന്നംഗ സമിതി പെണ്‍കുട്ടിയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സമിതിക്കു മുമ്പില്‍ ഉദ്യോഗസ്ഥന്‍ ക്ഷമാപണം നടത്തിയെങ്കിലും എഴുതി നല്‍കാന്‍ തയാറായില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. ചില ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം അവസാനിപ്പിച്ചതായി സമിതി അറിയിച്ചതായും പെണ്‍കുട്ടി പറഞ്ഞു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are