നാശം വിതയ്ക്കാന്‍ ഹെലന്‍ കൊടുങ്കാറ്റ് വ്യാഴാഴ്ച ഇന്ത്യന്‍ തീരത്തെത്തുന്നു

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ഹെലന്‍ കൊടുങ്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ ഇന്ത്യന്‍ തീരത്തെത്തുന്നു. തമിഴ്‌നാടിന്റെ വടക്കു ഭാഗത്തും ആന്ധ്രയുടെ തെക്കു ഭാഗത്തുമായിട്ടാണ് ഹെലന്‍ കൊടുങ്കാറ്റ് വീശുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഏതാനും ദിവസം മുമ്പ്  രൂപമെടുത്ത ന്യൂനമര്‍ദം ബുധനാഴ്ച രാവിലെയോടെയാണ് ചുഴലിക്കാറ്റായി മാറിയത്.

മണിക്കൂറില്‍ 55 മുതല്‍ 65 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുകയെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചതിനെ തുടര്‍ന്നാണ് ഹെലന്‍ കൊടുങ്കാറ്റായി മാറിയതെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.

ആന്ധ്രയില്‍ ശ്രീഹരിക്കോട്ടയ്ക്കും ഓങ്കോളിനും ഇടയില്‍ രാത്രിയോടെയാണ് കനത്ത കൊടുങ്കാറ്റ് രൂപപ്പെടുന്നത്. കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് നെല്ലൂര്‍, പ്രകാശം, ഗുണ്ടൂര്‍, കൃഷ്ണ എന്നീ ജില്ലകളില്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നുണ്ട്.

കൊടുങ്കാറ്റോടൊപ്പം കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട് . ബംഗാളില്‍ ഇതിനു 
മുമ്പ്  മഹാശന്‍ ഫൈലിന്‍,ലെഹര്‍ എന്നീ കൊടുങ്കാറ്റുകള്‍ രൂപംകൊണ്ടിട്ടുണ്ട്. 
ഇപ്പോഴിതാ  ഹെലനും.

 

helen storm cyclone helen nellore district Prakasam district

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are