എ.ടി.എമ്മിനുള്ളില്‍ ആക്രമിക്കപ്പെട്ട യുവതിക്ക് പക്ഷാഘാതം

ബംഗളൂരു: ബംഗളൂരു നഗരമധ്യത്തിലെ എടിഎമ്മില്‍ ആക്രമിക്കപ്പെട്ട മലയാളി യുവതിയുടെ വലതുവശം തളര്‍ന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. യുവതി ആക്രമിക്കപ്പെട്ട് ഒന്നര ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. അന്വേഷണത്തിന് എട്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ആക്രമണത്തില്‍ തലയോട്ടിക്ക് പരിക്കറ്റ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ കഴിയുകയാണ്. ബംഗളൂരുലെ ബിജിഎസ് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് ബാങ്ക് മാനേജരായ ജ്യോതിയെ ആയുധധാരി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഉള്‍സൂര്‍ പോലീസ് സ്‌റ്റേഷന് സമീപമുള്ള കോര്‍പ്പറേഷന്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ രാവിലെയായിരുന്നു സംഭവം. ഇവര്‍ പണമെടുക്കാന്‍ എടിഎമ്മില്‍ കയറിയതിന് പിറകെ അക്രമിയും എടിഎമ്മില്‍ പ്രവേശിക്കുകയായിരുന്നു. എടിഎമ്മിന്‍റെ ഷട്ടറിട്ട് യുവതിയെ ഭീഷണിപ്പെടുത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. മുപ്പത്തിയെട്ടുകാരിയെ അക്രമി വെട്ടിപ്പരുക്കേല്‍പ്പിക്കുന്ന ദൃശ്യം എടിഎമ്മിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. മൂന്നു മണിക്കൂറോളം ചോരയൊലിപ്പിച്ച് കിടന്ന ശേഷമാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. അക്രമി ബംഗളുരു സ്വദേശിയാണെന്നും ഇയാളെ തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കി.



atm attack cctv footage Woman brutally attacked in Bangalore ATM atm attack at bangalore

Read more at: http://www.indiavisiontv.com/2013/11/20/278582.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are