ഐ.എന്‍.എസ്‌. വിക്രമാദിത്യ ഇന്ത്യക്കു കൈമാറി

mangalam malayalam online newspaper

സെവറോദ്‌വിന്‍സ്‌ക്‌(റഷ്യ): ഇന്ത്യന്‍ നാവിക സേനയ്‌ക്കു കരുത്തേകുന്ന യുദ്ധക്കപ്പലായ ഐ.എന്‍.എസ്‌. വിക്രമാദിത്യ കമ്മിഷന്‍ ചെയ്‌തു. 14,000 ല്‍ പരം കോടി രൂപയാണ്‌ 44,500 ടണ്‍ കേവുഭാരമുള്ള ഈ വിമാനവാഹിനിക്കപ്പലിന്റെ വില. സെവമാഷ്‌ കപ്പല്‍ നിര്‍മാണ ശാലയില്‍ നടന്ന കൈമാറ്റച്ചടങ്ങില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയും റഷ്യന്‍ ഡെപ്യൂട്ടി പ്രധാന മന്ത്രി ദിമിത്രി റോഗോസിനും പങ്കെടുത്തു. പരമ്പരാഗത ആചാരപ്രകാരം തേങ്ങയുടച്ചാണു ചടങ്ങ്‌ തുടങ്ങിയത്‌. റഷ്യന്‍ പതാക താഴ്‌ത്തുകയും ഇന്ത്യന്‍ പതാക കപ്പലില്‍ ഉയര്‍ത്തുകയും ചെയ്‌തു.

യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ രണ്ടുമാസം കൊണ്ട്‌ ഇത്‌ അറബിക്കടലിലെ കാര്‍വാര്‍ ബേസിലെത്തും.2004 ല്‍ കപ്പലും 16 മിഗ്‌-29കെ ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങളും വാങ്ങാന്‍ പതിനായിരം കോടിയോളം രൂപയുടെ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയത്‌. 2008 നകം നല്‍കണമെന്നായിരുന്നു വ്യവസ്‌ഥ. എന്നാല്‍ പലകാരണങ്ങളാല്‍ കപ്പല്‍ കൈയിലെത്താന്‍ ഒന്‍പതു വര്‍ഷം വേണ്ടി വന്നു. പിന്നീട്‌ തുക ഉയര്‍ത്തി കരാറുണ്ടാക്കി.

1987 ല്‍ റഷ്യന്‍ നാവിക സേന ബകു എന്ന പേരില്‍ കമ്മിഷന്‍ ചെയ്‌ത കപ്പലാണിത്‌. പിന്നീട്‌ അഡ്‌മിറല്‍ ഗൊര്‍ഷ്‌കോവ്‌ എന്ന്‌ നാമകരണം ചെയ്‌തു. നവീകരിച്ച ഈ കപ്പലാണ്‌ ഇന്ത്യക്കു സ്വന്തമായിരിക്കുന്നത്‌.

 

 

ins vikramaditya indian defnce minister ins vikramaditya pictures ins vikramaditya specifications sindhurakshak  aircraft carrier russian lectronic warfare systeem MiG-29K aircraft

- See more at: http://beta.mangalam.com/print-edition/india/118726#sthash.H6ggklkV.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are