മംഗളാ എക്‌സ്പ്രസ് പാളം തെറ്റി; ഏഴു മരണം

managala-trainമുംബൈ: നിസാമുദ്ദീന്‍ -എറണാകുളം മംഗള എക്‌സ്പ്രസ് പാളം തെറ്റി. ഏഴുപേര്‍ മരിച്ചതായാണ് ആദ്യറിപ്പോര്‍ട്ടുകള്‍ . അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന 2618ാം നമ്പര്‍ മംഗളാ എക്‌സ്പ്രസാണ് പാളം തെറ്റിയത്. ഇഗത്പുരി സ്റ്റേഷന് സമീപം രാവിലെ 6.25ഓടെയായിരുന്നു അപകടം.. 

പത്തോളം പേര്‍ക്ക് സാരമായ പരിക്കാണുള്ളത്. പരിക്കേറ്റവരില്‍ മലയാളി യാത്രക്കാരുമുണ്ടെന്നാണ് ഒടുവില്‍ കിട്ടിയ വിവരം. മരിച്ചവരില്‍ മലയാളികളുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ആറ് ബോഗികളാണ് പാളം തെറ്റിയത്. ഇതില്‍ മൂന്ന് എ.സി കോച്ചുകളും ഉള്‍പ്പെടും. പാളത്തിലുണ്ടായ വിള്ളലാണ് അപകടകാരണമെന്നും അറിയുന്നു. പക്ഷെ റെയില്‍വെ ഇത് സ്ഥിരീകരിച്ചിട്ടില്ല. 

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതിനായുള്ള നടപടികളും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. അപകടം സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിന് റെയില്‍വേ കണ്‍ട്രോള്‍ റൂം തുടങ്ങിയിട്ടുണ്ട്. 025822230004 എന്ന നമ്പറില്‍ വിളിച്ചാല്‍ വിവരങ്ങള്‍ അറിയാം. 

അപകടത്തില്‍പ്പെട്ട കോച്ചുകളില്‍ നിരവധിപേര്‍ ഇപ്പോഴും കുടുങ്ങികിടക്കുന്നുണ്ടെന്നാണ് സൂചന. ഒരു കോച്ച് പൂര്‍ണമായും തകര്‍ന്നതായും അറിയുന്നു. അപകമുണ്ടായത് ജനവാസം കുറഞ്ഞ സ്ഥലത്തായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായി. 

അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഗതാഗതം പുന:സ്ഥാപിക്കണമെങ്കില്‍ ആറുമണിക്കുറുകളെങ്കിലും വേണ്ടി വരുമെന്നാണ് പ്രാഥമിക നിഗമനം. മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ ഓടുന്ന റൂട്ടുകളിലൊന്നാണിത്. ഉത്തരേന്ത്യയില്‍ നിന്നുള്ള മലയാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ട്രെയിനുകളിലൊന്നാണ് നിസാമുദ്ദീന്‍-എറണാകുളം എക്‌സ്പ്രസ്.

മറ്റുഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: പാലക്കാട്: 04912556198, എറണാകുളം: 0484: 2100317, മംഗലാപുരം: 08242437824, കോഴിക്കോട്: 0495: 2701234mangala express mangala express derails nashik station maharashtra railway control room number nizamuddin ernakulam express

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are