ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ ആസ്വദിക്കുക: സി.ബി.ഐ ഡയറക്ടര്‍


ന്യൂഡല്‍ഹി: ബലാത്സംഗം തടയാന്‍ കഴിയുന്നില്ലെങ്കില്‍, അത് ആസ്വദിക്കുക-പറയുന്നത് ഒരു രാഷ്ട്രീയക്കാരനല്ല മറിച്ച്, ഇന്ത്യയിലെ പ്രധാന കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയാണ്. കായിക മത്സരങ്ങളില്‍ വാതുവെയ്പ് തടയാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിയമപരമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കവേയാണ് അദ്ദേഹം ഇതിനോട് താരതമ്യം ചെയ്ത് ബലാത്സംഗവും ആസ്വദിക്കണമെന്ന പരാമര്‍ശം നടത്തിയത്. 

സ്‌പോര്‍ട്‌സിലെ ധാര്‍മ്മികതയും സത്യസന്ധതയും എന്ന വിഷയത്തില്‍ സി.ബി.ഐ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്താണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. രാജ്യത്ത് ചില സംസ്ഥാനങ്ങള്‍ ലോട്ടറി നടത്തുന്നു. ടൂറിസ്റ്റ് റിസോട്ടുകളില്‍ കാസിനോകളുണ്ട്, കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ക്കായി സര്‍ക്കാര്‍ തന്നെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. അങ്ങനെയെങ്കില്‍ വാതുവെയ്പ് നിയമവിധേയമാക്കുന്നതില്‍ എന്താണ് ദോഷമുള്ളത്-അദ്ദേഹം ചോദിച്ചു. ഇതിനെല്ലാം പുറമെ നമുക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുണ്ടോ? അവയുടെ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതും ബലാത്സംഗം തടയാന്‍ കഴിയാത്തതിന് തുല്യമാണ്. അപ്പോള്‍ പിന്നെ അത് ആസ്വദിക്കുക. പണം കൈവിടാതെ വാതുവെയ്പും നിയമവിധേയമാക്കി അതിലൂടെ വരുമാനമുണ്ടാക്കാന്‍ ശ്രമിക്കണം-അദ്ദേഹം പറഞ്ഞു. 

വാതുവെയ്പ് അഴിമതി തടയാന്‍ സഹായിക്കുമെങ്കില്‍ അതിനെ താനും പിന്തുണക്കുന്നുവെന്ന് ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡും ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. രഞ്ജിത് സിന്‍ഹയുടെ പരാമര്‍ശത്തിനെതിരെ വനിതാസംഘടനകളും സാംസ്‌കാരിക പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയകളിലൂടെ പ്രതിഷേധം തുടങ്ങിയതോടെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ വിശദീകരണവുമായി രംഗത്തുവന്നു. വാതുവെയ്പിനെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ സാന്ദര്‍ഭികമായി ബലാത്സംഗത്തെക്കുറിച്ച് പരാമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. 

ബലാത്സംഗത്തെ സി.ബി.ഐ ഡയറക്ടര്‍ തന്നെ ഇത്രയും നിസ്സാരവത്കരിച്ചാല്‍ അത് തെറ്റായ സന്ദേശമാകും നല്‍കുകയെന്ന് സി.പി.എം നേതാവ് വൃന്ദാ കാരാട്ട് പ്രതികരിച്ചു. രഞ്ജിത് സിന്‍ഹയെ പ്രോസിക്യൂട്ട് ചെയ്യണം. സ്ത്രീകള്‍ക്ക് നേരെയുള്ള അപമാനമാണിത്. ഡയറക്ടര്‍ പദവിയില്‍ തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ല-വൃന്ദ പറഞ്ഞു. പരാമര്‍ശം അവിശ്വസനീയമെന്നാണ് എഴുത്തുകാരി തസ്‌ലീമ നസ്‌റീന്‍ പ്രതികരിച്ചത്.enjoy rape rmark renjith sinha cbi cbi director brinda karat rape betting RANJIT SINHA CBI DIRECTOR

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are