രാജസ്‌ഥാനില്‍ പുകവലിക്കാര്‍ക്ക്‌ സര്‍ക്കാര്‍ ജോലിയില്ല

ജയ്‌പൂര്‍: പുകവലിക്കാര്‍ക്കു രാജസ്‌ഥാനില്‍ സര്‍ക്കാര്‍ ജോലി ലഭിക്കില്ല. സര്‍ക്കാര്‍ സര്‍വീസിലുള്ള സമയത്ത്‌ പുകവലിക്കുകയോ ഗുഡ്‌ക ഉപയോഗിക്കുകയോ ചെയ്യില്ലെന്ന ഉറപ്പ്‌ ഉദ്യോഗാര്‍ത്ഥികളില്‍നിന്നു വാങ്ങണമെന്നാണു സംസ്‌ഥാന സര്‍ക്കാര്‍ പുറത്തുവിട്ട സര്‍ക്കുലറിലെ നിര്‍ദേശം. സംസ്‌ഥാനതല പുകയില നിയന്ത്രണ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണു നടപടി.
ഇത്തരത്തിലുള്ള നടപടി പുകവലി ഉപേക്ഷിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുമെന്നാണു കമ്മിറ്റിയുടെ വിലയിരുത്തല്‍. ഉറപ്പ്‌ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ അടുത്ത യോഗത്തില്‍ തീരുമാനിക്കുമെന്നും പുകയില നിയന്ത്രണ ബോര്‍ഡ്‌ സംസ്‌ഥാന നോഡല്‍ ഓഫീസര്‍ ഡോക്‌ടര്‍ സുനില്‍ സിംഗ്‌ അറിയിച്ചു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are