സി.ബി.ഐ ഭരണഘടനാവിരുദ്ധം: ഗുവാഹാട്ടി ഹൈക്കോടതി

cbi

ന്യൂഡല്‍ഹി: സിബിഐയുടെ രൂപീകരണം അസാധുവാണെന്ന് ഗുവാഹത്തി ഹൈക്കോടതി. സിബിഐയെ കുറ്റാന്വേഷണ സേനയായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഉത്തരവിനെതിരെ അപ്പീല്‍ പോകാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം

അന്വേഷണ ഏജന്‍സി രൂപീകരിക്കേണ്ടത് നിയമനിര്‍മ്മാണത്തിലൂടെയാണെന്നാണ് ഗുവാഹത്തി ഹൈക്കോടതിയുടെ നിരീക്ഷണം. 1946ലെ ഡല്‍ഹി പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് പ്രകാരമാണ് സിബിഐ രൂപീകരിച്ചത്. ഇതിന് നിയമസാധുതയില്ലെന്നാണ് ഹൈക്കോടതിയുടെ വാദം.

ഹൈക്കോടതി ഉത്തരവിനെതിരെ നവംബര്‍ 11ന് അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനായ നവേന്ദ്ര കുമാറാണ് സിബിഐയുടെ സാധുത ചോദ്യം ചെയ്ത് ഗുവാഹത്തി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2001ല്‍ സിബിഐ ഇയാള്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് സിബിഐയുടെ സാധുത ചോദ്യം ചെയ്ത് ഇയാള്‍ കോടതിയെ സമീപിച്ചത്. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്ന് ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയായിരുന്നു.

കോടതി വിധിയോടെ സിബിഐ അന്വേഷിക്കുന്ന 2ജി, കല്‍ക്കരിപ്പാടം കുംഭകോണം തുടങ്ങിയ പ്രധാനപ്പെട്ട കേസുകളുടെ ഭാവി അനിശ്ചിതത്വത്തിലായി.

 

CBI Gauhati court CBI’s genesis invalid navendra kumar  kumbakonam

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are