ഐ.ഡി കാര്‍ഡും പണവും നല്‍കിയാല്‍ ഉടന്‍ ഗ്യാസ് കണക്ഷന്‍

ന്യൂദല്‍ഹി: പെട്രോള്‍ പമ്പുകള്‍ വഴി അഞ്ചു കിലോ എല്‍.പി.ജി സിലിണ്ടറുകള്‍ വിതരണം ചെയ്തുതുടങ്ങുന്നതോടെ ഗ്യാസ് കണക്ഷന്‍ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാകും. അതേസമയം, വിപണിവില നല്‍കി സിലിണ്ടര്‍ വാങ്ങുന്ന രീതി വിപുലപ്പെടുത്തും. പെട്രോള്‍ പമ്പുകള്‍ വഴി അഞ്ചു കിലോ ഭാരമുള്ള ഗ്യാസ് സിലിണ്ടര്‍ ലഭിക്കാന്‍ വാങ്ങുന്നയാളുടെ തിരിച്ചറിയല്‍ കാര്‍ഡിന്‍െറ പകര്‍പ്പ് മാത്രം നല്‍കിയാല്‍ മതി. നിലവില്‍ ഗ്യാസ് ഏജന്‍സി വഴിയുള്ള കണക്ഷന്‍ ലഭിക്കാന്‍ റേഷന്‍കാര്‍ഡ് അടക്കമുള്ള താമസ രേഖകള്‍ ഹാജരാക്കണം. അതുകൊണ്ടുതന്നെ, തല്‍ക്കാലത്തേക്ക് താമസം മാറുന്നവര്‍ക്കും മറ്റും പുതിയ സംവിധാനം ഗുണപ്രദമാകും.
അഞ്ചു കിലോ വീതമുള്ള സിലിണ്ടര്‍ ലഭിക്കാന്‍ ആദ്യത്തെ തവണ സിലിണ്ടറിന്‍െറ വിലയായി 1000 രൂപയും റെഗുലേറ്ററിന് 250 രൂപയും അധികം നല്‍കണം. പിന്നീട് അതത് സമയത്തെ വിപണി വിലയാണ് ഈടാക്കുക. സബ്സിഡി ലഭിക്കില്ല. നിലവിലെ സാഹചര്യമനുസരിച്ച് ഇപ്പോഴത്തെ സബ്സിഡി നിരക്കിന്‍െറ ഇരട്ടിയോളമായിരിക്കും വിപണി വില. കൂടുതല്‍ പണം കൊടുക്കണമെങ്കിലും പെട്രോള്‍ പമ്പുകളില്‍ ചെന്നാലുടന്‍ ഗ്യാസ് സിലിണ്ടര്‍ ലഭിക്കുമെന്നത് ആളുകളെ ആകര്‍ഷിക്കും. വിപണി വിലക്ക് ഗ്യാസ് വാങ്ങാന്‍ ആളുകളെ പ്രേരിപ്പിച്ച് സബ്സിഡി ചെലവ് കുറക്കുകയെന്നതും പദ്ധതിക്ക് പിന്നിലെ സര്‍ക്കാറിന്‍െറ ലക്ഷ്യമാണ്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are