ആന്ധ്രയില്‍ ബസ്സിന് തീപിടിച്ച് 40 പേര്‍ മരിച്ചു

ഹൈദരാബാദ്‌: ആന്ധ്രയിലെ മെഹ്‌ബൂബ്‌ നഗറില്‍ സ്വകാര്യ വോള്‍വൊ ബസിന്‌ തീപിടിച്ച്‌ 40 പേര്‍ മരിച്ചു. ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്‌. ബസ്‌ പൂര്‍ണമായും കത്തിനശിച്ചു.

ബാംഗ്ലൂര്‍-ഹൈദരാബാദ്‌ ദേശീയപാതയില്‍ ബുധനാഴ്‌ച വെളുപ്പിന്‌ 4.30 ന്‌ ആണ്‌ അപകടമുണ്ടായത്‌. ബാംഗ്ലൂരില്‍ നിന്ന്‌ ഹൈദരാബാദിലേക്ക്‌ വരികയായിരുന്ന ബസാണ്‌ അപകടത്തില്‍ പെട്ടത്‌.

ബസില്‍ 49 യാത്രക്കാരുണ്ടായിരുന്നതായാണ്‌ സൂചന. യാത്രക്കാരില്‍ ചിലര്‍ ബസിന്റെ ഗ്ലാസുകള്‍ തകര്‍ത്ത്‌ രക്ഷപെട്ടതായി റിപ്പോര്‍ട്ടുണ്ട്‌. യാത്രക്കാരില്‍ ഏറെയും ഹൈദരാബാദ്‌ സ്വദേശികളാണെന്നാണ്‌ കരുതുന്നത്‌.

 

 

Mahbubnagar hyderabad bus accident 

andhrapradesh bus accidnt

- See more at: http://beta.mangalam.com/latest-news/112202#sthash.JmwCaCeK.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are