മുസ്ലിം യുവാക്കളെ കുറിച്ചുള്ള രാഹുലിന്റെ പ്രസതാവന വിവാദത്തില്‍

rahul-gandhi

ന്യൂഡല്‍ഹി: മുസഫര്‍ നഗര്‍ കലാപത്തില്‍ ഇരയായ മുസ്ലിം യുവാക്കളെ പാകിസ്ഥാനിലെ ഏജന്‍സികള്‍ സ്വാധീനിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ പ്രസ്താവനക്കെതിരെ ബിജെപിയും നിരവധി മുസ്ലീം നേതാക്കളുമാണ് രംഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലാണ് രാഹുല്‍ ഗാന്ധി വിവാദ പ്രസ്താവന നടത്തിയത്.

രാജ്യത്തെ മുസ്ലീങ്ങളുടെ മുഖത്ത് കരിവാരിതേക്കുന്നതാണ് രാഹുലിന്റെ പ്രസ്താവനയെന്ന് പ്രമുഖ ഷിയാ പണ്ഡിതനായ മൗലാന സെയിഫ് അബ്ബാസ് നഖ്‌വി പറഞ്ഞു.

സമാധാന പ്രേമികളായ ലക്ഷക്കണക്കിന് വരുന്ന ദേശസ്‌നേഹികളായ മുസ്ലീങ്ങള്‍ക്ക് ഇത് അപമാനമാണ്. വര്‍ഗീയ ശക്തികള്‍ക്ക് കരുത്തു പകരുന്നതാണ് രാഹുലിന്റെ വാക്കുകള്‍. കലാപത്തിന്റെ ഇരകളെ സഹായിക്കുന്നതിന് പകരം രാഹുല്‍ രാഷ്ട്രീയം കളിക്കുകയാണും നഖ്‌വി ആരോപിച്ചു.

രാഹുന്‍ ഗാന്ധി തന്റെ പ്രസ്താവനയിലൂടെ മുസ്ലിം സമൂഹത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനാണ് ശ്രമിക്കുന്നതെന്ന്  ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ പ്രതികരിച്ചു.

ഇത് സമൂഹത്തിന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്യുന്നതും ദൗര്‍ഭാഗ്യകരവുമാണ്. പ്രസ്തവനയില്‍ രാഹുല്‍ നിരുപാധികം മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുലിന്റെ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് മറ്റൊരു ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

കലാപത്തിനിരയായവരെ കുറിച്ച് കൃത്യമായി മനസിലാക്കുന്നതിനു പകരം രാഷ്ട്രീയം കളിക്കുകയാണ് രാഹുല്‍ ചെയ്യുന്നതെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ മൗലാന കാലിബ് സാദിഖ്, ഷഹര്‍ ഖാസി മൗലാന അബ്ദുള്‍ ഇര്‍ഫാന്‍ തുടങ്ങിയവരും ആരോപിച്ചു.

 BJP  Rahul Gandhi

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are