ഒളിമ്പിക്‌സില്‍ ഇന്ത്യ കൂടുതല്‍ മെഡല്‍ നേടും- വിശ്വനാഥന്‍ ആനന്ദ്

  • Print

കൊച്ചി : ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ കൂടുതല്‍ മെഡലുകള്‍ നേടുമെന്ന് ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ കായിക രംഗത്തെ വന്‍ ശക്തിയായിമാറുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍.ഐ.ടി യുടെ ടേണിങ് പോയിന്റ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതിനായി കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം.

ബാഡ്മിന്റണ്‍, ഷൂട്ടിങ്, അമ്പെയ്ത്ത് എന്നിവയില്‍ രാജ്യത്തിന് മെഡല്‍ സാധ്യതയുണ്ട്. ഒളിമ്പിക്‌സിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ പ്രയോജനം ചെയ്തിട്ടുണ്ട്. ആനന്ദ് പറഞ്ഞു.

സമയദൈര്‍ഘ്യം കാരണം ഒളിമ്പിക്‌സില്‍ ചെസ്സ് ഉള്‍പ്പെടുത്താനുള്ള സാധ്യത കുറവാണെന്നും കൂടുതല്‍ താരങ്ങള്‍ ചെസ്സില്‍ വളര്‍ന്നുവരുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.